• HOME
  • »
  • NEWS
  • »
  • kerala
  • »
  • 700 കോടി പഴങ്കഥ; പ്രളയബാധിത കേരളത്തിന് 800 കോടി നൽകാമെന്ന് ജർമ്മനി

700 കോടി പഴങ്കഥ; പ്രളയബാധിത കേരളത്തിന് 800 കോടി നൽകാമെന്ന് ജർമ്മനി

  • Share this:
    തിരുവനന്തപുരം: പ്രളയബാധിത കേരളത്തിന് സഹായ വാഗ്ദാനവുമായി ജർമനി. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം യൂറോ (ഏകദേശം 830 കോടി രൂപ) വായ്പയായി നൽകാമെന്നാണ് ജർമനി അറിയിച്ചിരിക്കുന്നത്.

    ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി ഡോ മാര്‍ട്ടിന്‍ നെയ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

    മഹാസഖ്യം പരാജയപ്പെടും: തെലങ്കാന കെസിആർ തന്നെ ഭരിക്കുമെന്ന് എക്സിറ്റ് പോൾ

    കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം യൂറോ പലിശകുറഞ്ഞ വായ്പയായി കേരളത്തിന്‍റെ പുനർനിർമാണത്തിന് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ 90 ദശലക്ഷം വായ്പയായും മൂന്നു ദശലക്ഷം യൂറോ സാങ്കേതികസഹായമായും 10 ദശലക്ഷം ഗ്രാന്റായുമാണ് നല്‍കുക.

    മധ്യപ്രദേശ് കോൺഗ്രസിനെന്ന് എബിപി; ഫോട്ടോ ഫിനിഷ് പ്രഖ്യാപിച്ച് മറ്റ് സർവ്വേഫലങ്ങൾ

    പ്രധാനമായും സംസ്ഥാനത്തെ റോഡുകളുടെ പുനര്‍ നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം നല്‍കുക. ടൂറിസത്തില്‍ കൂടുതല്‍ സഹകരണം വേണമെന്ന ഗവര്‍ണറുടെ നിർദ്ദേശത്തോട് അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്.

    First published: