• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടികളെയും മുത്തച്ഛനെയും ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി

KSRTC | മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടികളെയും മുത്തച്ഛനെയും ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി

കുട്ടി അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിയ ശേഷം ബസ് ഓടിച്ചുപോയി

  • Share this:
    തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛനെയും ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. 23-ന് ഏലപ്പാറയില്‍നിന്ന് തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ സഞ്ചരിച്ച കെ.ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍ക്കും ഏഴും, പതിമൂന്നും വയസ്സുള്ള കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്.

    വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരുമ്പോഴായിരുന്നു സംഭവം. കാഞ്ഞാറിലെത്തിയപ്പോള്‍ ഇളയകുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ബസ് നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് എഴുന്നേറ്റുചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ചു.

    കുട്ടി അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിയ ശേഷം ബസ് ഓടിച്ചുപോയി. 20 മിനിറ്റിലേറെ വഴിയില്‍ കാത്തുനിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ ഡി.ടി.ഒ.യ്ക്ക് ഇവര്‍ പരാതി നല്‍കി.

     Also Read- മെയ് മാസത്തെ ശമ്പളം; 65 കോടി ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി

    പരാതിയില്‍ അന്വേഷണത്തിനൊരുങ്ങുകയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുന്ന എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് (വിജിലന്‍സ്) പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ. എ.അജിത് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്നാണ് നിഗമനം. കൂടാതെ അന്ന് സര്‍വീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് വിശദീകരണം തേടുമെന്നും അറിയിച്ചു.

    KSRTC ബസില്‍ നഗ്‌നതാപ്രദര്‍ശനം; ഇറക്കിവിട്ട യാത്രക്കാരന്‍ ബസിന് കല്ലെറിഞ്ഞു; കണ്ടക്ടര്‍ക്ക് പരിക്ക്


    തിരുവനന്തപുരം: കെഎസ്ആര്‍ടിസി(KSRTC) ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇറക്കിവിട്ട ആള്‍ ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് വച്ചായിരുന്നു സംഭവം. കല്ലേറില്‍ കണ്ടക്ടര്‍ അനൂപിന് പരിക്കേറ്റു(Injured). ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് മണിക്കുട്ടന്‍ എന്നയാള്‍ക്കെതിരെ യാത്രക്കാര്‍ കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നു.

    യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു വാഹനം വിളിച്ചെത്തിയ ഇയാള്‍ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് ബസിന് കല്ലെറിയുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

    സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു


    തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.ക്ക് (KSRTC) 445 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 700 സിഎൻജി  ബസുകൾ (CNG Bus) വാങ്ങാനാണ് തുക അനുവദിച്ചത്. കിഫ്ബി മുഖാന്തരമാണ് ബസുകള്‍ വാങ്ങുന്നത് . കെ സ്വിഫ്റ്റിന് (K-Swift) കീഴിൽ പത്ത് മാസത്തിനകം ബസുകൾ വാങ്ങാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം.

    എന്നാൽ കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം എങ്ങും എത്തിയിട്ടില്ല.  കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു. ഈ നടപടി പൂർത്തിയാക്കും മുൻപാണ് പുതിയ ബസുകൾ വാങ്ങാൻ സര്‍ക്കാര്‍ തീരുമാനം എടുത്തത്.
    Published by:Arun krishna
    First published: