കൊല്ലം കൊട്ടാരക്കരയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു
വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം: കൊട്ടാരക്കര പുത്തൂർ കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. അജിത്- ആതിര ദമ്പതി കളുടെ മകൾ ആദിത്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദേവദത്തിന്റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കുക. മാൾട്ടയിലുള്ള മലയാളി വിദ്യാർഥികളും മറ്റു മലയാളികളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.