വയനാട്: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ അനശ്വര കൃഷ്ണന് (19) ആണ് മരിച്ചത്. കൃഷ്ണന്, ഗീത ദമ്പതികളുടെ മകളാണ് മരിച്ച അനശ്വര കൃഷ്ണന്.
കഴിഞ്ഞ ഞായറാഴ്ച പനിയെ തുടര്‍ന്ന് നമ്പ്യാര്‍കുന്ന് ടൗണിലെ ക്ലീനികില്‍ അനശ്വരയെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കവെ ഇന്നലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
Also read-എറണാകുളത്ത് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിക്കും. സംസ്കാരം വൈകീട്ട് നമ്പ്യാര്‍കുന്ന് പൊതുശ്മശാനത്തില്‍ നടക്കും. നമ്പ്യാര്‍കുന്ന് പോസ്റ്റ് ഓഫീസിന് അടുത്ത് പലചരക്ക് കട നടത്തുകയാണ് അച്ഛന് കൃഷ്ണന്. കടയില്‍ അച്ഛനെ സഹായിച്ചു വരികയായിരുന്നു അനശ്വരയെന്ന് വാര്‍ഡ് അംഗം പറഞ്ഞു. അജന്യ കൃഷ്ണന് ആണ് സഹോദരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.