നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Search for missing Girl | സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തെരച്ചില്‍

  Search for missing Girl | സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തെരച്ചില്‍

  പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടു വിട്ടിറങ്ങിയത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോട്ടയം: വീട്ടില്‍ നിന്ന് വഴക്കിട്ട് വീടവിട്ടിറങ്ങി പെണ്‍കുട്ടി. കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍ ഒളിച്ചെന്നാണ് കരുതുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തനായില്ല. രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

   കറുകച്ചാല്‍ വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രിയാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടു വിട്ടിറങ്ങിയത്. എന്നാല്‍ രാത്രി 7.30ന് പെണ്‍കുട്ടിയെ ആനക്കല്ല് ഭാഗത്ത് കണ്ടവരുണ്ട്.

   എവിടെ പോകുന്ന് എന്ന് നാട്ടുകാര്‍ ചോദിതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം.

   തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്. കൂടാതെ വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക പ്രയാസമാണ്. എന്നാല്‍ പെണ്‍കുട്ടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ വീട്ടുകാര്‍ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഈ വഴിയും തെരച്ചില്‍ നടത്തുന്നുണ്ട്.

   Also Read-സ്‌കൂട്ടറില്‍ മോഷ്ടാക്കള്‍; മൊബൈല്‍ തട്ടിയെടുക്കാന്‍ സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു

   Crime| കോഴിക്കോട് തിക്കോടി പഞ്ചായത്ത്​ ഓഫീസിന്​ മുമ്പിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

   കോഴിക്കോട് (Kozhikode) പയ്യോളി (Payyoli) ദേശീയപാതയിൽ തിക്കോടി (Thikkodi) ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22)യാണ്​ മരിച്ചത്​. അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്​ണപ്രിയയുടെ ദേഹത്ത്​ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ കൃഷ്​ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച നന്ദകുമാർ ചികിത്സയിലാണ്​.

   തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുൻപാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് റോഡരികിൽ വെച്ച് തർക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്​ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

   യുവതി പ്രേമഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും മാറ്റിയിരുന്നു. പയ്യോളി സി ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

   കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}