• HOME
  • »
  • NEWS
  • »
  • kerala
  • »
  • GIRL STAYED BOYFRIEND S HOME FOR 10 YEARS WITHOUT ANYONE KNOWING

അയൽവാസിയായ കാമുകിയെ ആരുമറിയാതെ വീട്ടിൽ താമസിപ്പിച്ചത് 10 വർഷം; സംഭവം നെന്മാറയിൽ

ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം.

News18

News18

  • Share this:
    പാലക്കാട്: അയൽവാസിയായ കാമുകിയ ആരുമറിയാതെ യുവാവ് സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്ത് വർഷം. മാതാപിതാക്കളും സഹോദരിയും താമസിക്കുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു യുവാവ് പെൺകുട്ടിയെ ഈ കാലമത്രയും താമസിപ്പിച്ചത്.

    പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്പിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടിനാണ് 18 വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അടക്കം നിരവധി തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു തുമ്പും ലഭിച്ചില്ല. മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു പെൺകുട്ടി.

    ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാർ അറിയാതെ യുവാവ് ഭക്ഷണവും മറ്റും എത്തിച്ചു. ഇയാൾ പുറത്തിറങ്ങുന്ന സമയത്തെല്ലാം മുറി പുറത്തു നിന്ന് പൂട്ടി. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. . രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് ശുചിമുറി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇത് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.

    ഇതിനിടയിൽ മൂന്ന് മാസം മുമ്പ് 34 വയസ്സുള്ള യുവാവിനേയും കാണാതായി. ഇലക്ട്രീഷ്യനായ യുവാവ് ജോലി ആവശ്യമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. തുടർന്ന്, വിത്തിനശേരിയില്‍ വാടക വീടെടുത്ത് യുവതിക്കൊപ്പം താമസിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.

    ലോക്ക് ഡൗണിനിടയിൽ സഹോദരന്‍ നെന്മാറയില്‍ വച്ച്‌ അവിചാരിതമായി റഹ്മാനെ കണ്ടതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ യുവതിയേയും കണ്ടെത്തി.

    You may also like:യുപിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 17 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

    ഇരുവരേയും കോടതിയിൽ ഹാജരാക്കിയതോടെ യുവാവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് പെൺകുട്ടി അറിയിച്ചു.

    ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി വലയിൽ; തൃശൂരിലുണ്ടെന്ന് കമ്മീഷണര്‍

    മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പ്രതികരിച്ചു.

    പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാതി ലഭിച്ച് രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ് പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. പരാതി ലഭിച്ച് രണ്ടു മാസമായിട്ടും കേസന്വേഷണം കാര്യമായി നടക്കാതിരുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

    പ്രതിയെ ഭയന്നു നാടുവിട്ട യുവതി സംസ്ഥാനത്തിന് പുറത്ത് സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഫ്ലാറ്റില്‍നിന്നു രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതി ഭീഷണിപ്പെടുത്തിയതായി ഇരയായ പെണ്‍കുട്ടിക്കൊപ്പമുള്ള യുവതി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
    Published by:Naseeba TC
    First published:
    )}