• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

Found Dead | കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു.

ജഹാന ഷെറിൻ

ജഹാന ഷെറിൻ

  • Share this:
    കണ്ണൂരിൽ (Kannur) നിന്ന് കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി (Found Dead). ശനിയാഴ്ച ഉച്ചയോടെ കാണാതായ പുന്നാട് സ്വദേശിനി ജഹാന ഷെറിന്റെ മൃതദേഹം ഇരിട്ടി കോളിക്കടവ് പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ജഹാനയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

    പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    19 കാരിയായ ജഹാന വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ്.

    ഫോട്ടോ എടുക്കുന്നതിനിടെ ഹൗസ്‌ബോട്ടിൽനിന്നു കായലിൽ വീണു; ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

    ആലപ്പുഴയില്‍ (Alappuzha) സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു (Drown To Death). പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം.

    Also read- Drowning | പത്തനംതിട്ട ജില്ലയില്‍ ഇന്ന് മുങ്ങിമരിച്ചത് 4 പേർ; അപകടങ്ങൾ മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും

    ഹൗസ്ബോട്ടിന്റെ മുൻവശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയിൽ തട്ടി മനാഫ് വെള്ളത്തിൽ വീഴുകയായിരുന്നു. പുളിങ്കുന്ന് പോലീസും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹപ്രവർത്തകരും മറ്റു സർക്കാർ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയതെന്നു പോലീസ് പറഞ്ഞു.

    തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു


    തിരുവല്ല (Thiruvalla) മല്ലപ്പള്ളിയില്‍ (Mallappally) മണിമലയാറ്റില്‍ (Manimala River) കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു (Drown To Death). തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം.

    Also read- Gang rape | വ്യാജ വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; തോക്കിൻമുനയിൽ നിർത്തി ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

    മരിച്ച രണ്ടുപേരും തിരുനെല്‍വേലിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെനിന്നാണ് എട്ട് കുട്ടികളടങ്ങുന്ന സംഘമാണ് മല്ലപ്പള്ളി പാലത്തിന് സമീപം വടക്കന്‍കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുരണ്ടുപേരെ രക്ഷിക്കാനായില്ല.

    കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
    Published by:Naveen
    First published: