കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും മറ്റൊരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വിട്ടയച്ചു. കേസിലെ ഒന്നാം പ്രതി വൈശാഖ്, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അൻസർ, നാലാം പ്രതി നഹാസ് എന്നിവരെയാണ് കോട്ടയം പ്രത്യേക പോക്‌സോ കോടതി വിട്ടയച്ചത്.
2014 ആഗസ്റ്റ് 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു വാഗമണ്ണിലും വിവിധ സ്ഥലങ്ങളിലും എത്തിച്ചു പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]സംസ്ഥാനത്ത് ഇന്ന് 1167പേർക്ക് കോവിഡ്; 679 രോഗമുക്തർ; 4 മരണം [NEWS]
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അസ്വസ്ഥരായിരുന്ന പെൺകുട്ടികൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സെവൻ അപ്പിൽ സൈനൈയിഡ് കലർത്തിയാണ് പെൺകുട്ടികൾ ആത്മഹത്യ ചെ യ്യാൻ ശ്രമിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
തുടർന്നു കേസ് അന്വേഷിച്ച പൊലീസ് നാലു പേരെ പ്രതികളാക്കി അറസ്റ്റ് ചെയ്തു. തുടർന്നു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 50 സാക്ഷികളെയും 46 രേഖകളും സമർപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Minor rape case, Pocso case