• HOME
  • »
  • NEWS
  • »
  • kerala
  • »
  • GIRL WHO HAD BEEN ALONE AT HOME FOR A MONTH AFTER BEING ABANDONED BY HER PARENTS WAS SHIFTED TO A GIRLS HOME

മാതാപിതാക്കള്‍ ഉപേക്ഷിച്ച് ഒരു മാസമായി വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ പെണ്‍കുട്ടിയെ ബാലികാ സദനത്തിലേക്ക് മാറ്റി

കുടുംബ പ്രശ്നങ്ങള്‍ മൂലം ഒറ്റപ്പെട്ട കുട്ടിയെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുള്ളത്

Image Facebook

Image Facebook

  • Share this:
    പത്തനംതിട്ട: മാതാപിതാക്കള്‍ ഉപേക്ഷിച്ച് ഒരു മാസമായി ഒറ്റയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന 16 വയസുള്ള പെണ്‍കുട്ടിയെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബാലികാ സദനത്തിലേക്ക് മാറ്റി. ബാലികാ സദനത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉറപ്പുനല്‍കി.

    കുടുംബ പ്രശ്നങ്ങള്‍ മൂലം ഒറ്റപ്പെട്ട കുട്ടിയെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുള്ളത്. താല്‍ക്കാലികമായി ബാലികാസദനത്തിലാവും കുട്ടി ഇനി ഉണ്ടാവുക. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കൂട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും.

    Also Read-18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ; ബാക്കിതുക എസ്എംഎ രോഗത്താല്‍ കഷ്ടപ്പെടുന്ന കുരുന്നുകൾക്ക്

    കുടുംബ പ്രശ്നങ്ങള്‍ കൊണ്ട് കുട്ടികളുടെ ഭാവി ഇത്തരത്തിലാകുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ കുടുംബ കോടതിയുടേതടക്കം വിധികള്‍ വന്നിട്ടുള്ള സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും.

    Also Read-ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച് കാന്തപുരം; ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

    ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും പോലീസിന്റെയും പഞ്ചായത്തിന്റെയും ഇടപെടലോടു കൂടിയാണ് കുട്ടിയെ ബാലികാ സദനത്തിലേക്ക് മാറ്റിയത്.

    Also Read-അച്ഛനെ പേ​​ടി​​പ്പി​​ക്കാൻ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ടു; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

    മറ്റ് അന്വേഷണങ്ങള്‍ക്ക് ശേഷം മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കില്‍ കുട്ടിയുടെ താല്‍പര്യപ്രകാരം കുടുംബവുമായി ഒരുമിച്ച് ജീവിക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published:
    )}