നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്ഷയെഴുതി മടങ്ങിയ വിദ്യാർഥിനി വീട്ടിലെത്തിയില്ല; മീനച്ചിലാറ്റിൽ തെരച്ചിൽ തുടരുന്നു

  പരീക്ഷയെഴുതി മടങ്ങിയ വിദ്യാർഥിനി വീട്ടിലെത്തിയില്ല; മീനച്ചിലാറ്റിൽ തെരച്ചിൽ തുടരുന്നു

  പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിച്ചതായി ബന്ധുക്കൾ

  missing

  missing

  • Share this:
   കോട്ടയം: പാലാ ചേർപ്പുങ്കലിലെ ബി.വി.എം.കോളേജിൽ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ കാണാതായതായി പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യെയാണ് കാണാതായത്. ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

   അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേനയും പൊലീസും അറിയിച്ചു.
   TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്‌| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Digital Release| കീർത്തി സുരേഷ് നായികയാകുന്ന 'പെൻഗ്വിൻ' ആമസോൺ OTT റിലീസ്; ടീസര്‍ ജൂണ്‍ 8ന് [NEWS]കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS [NEWS]
   കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് സർവകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേർപ്പുങ്കലിലായിരുന്നു. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് അഞ്ജുവിനെ കാണാതാവുകയായിരുന്നുവെന്നാണ് അച്ഛൻ ഷാജി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
   Published by:user_49
   First published:
   )}