നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Missing Girl Found | കുമരകത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  Missing Girl Found | കുമരകത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി

  • Share this:
   കോട്ടയം: കുമരകം ചീപ്പുങ്കലില്‍ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി.

   കഴിഞ്ഞ ദിവസമാണ് വൈക്കം വെച്ചൂര്‍ സ്വദേശി ഗോപു(22)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി ഗോപി വിജയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

   ഗോപിയുടെ ബാഗും ആത്മഹത്യ കുറിപ്പും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നതായി പൊലീസ് പറയുന്നു. ഗോപി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുനിന്ന് മാസ്‌കും തൂവാലയും കണ്ടെത്തിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി.

   Also Read-Suicide | പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായി

   തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിയത്. ഇവര്‍ നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ ഗോപിയെ കാണുന്നത്. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.

   Also Read-Suicide |കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള കടബാധ്യത; ഹോട്ടലുടമ ജീവനൊടുക്കി

   മൊബൈല്‍ ഫോണ്‍ ടെക്നിഷ്യന്‍ ആണ് ഗോപി. നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഗോപിയും മുന്‍പും ഇവിടെ എത്താറുണ്ടായിരുന്നു. കായല്‍ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു.

   Also Read-Fire in Bus | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

   നേരത്തെയും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പില്‍ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതാണെന്നും കരുതുന്നു.
   Published by:Jayesh Krishnan
   First published: