കോഴിക്കോട് മണാശ്ശേരിയിൽ ഇരുചക്രവാഹനത്തില്‍ ട്രിപ്പിൾസ് എടുത്ത് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര. നിയമം ലംഘിച്ച് യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെ മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടിൽ പോകുന്ന വിദ്യാർത്ഥികളെയും ദൃശ്യങ്ങളിൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.