HOME /NEWS /Kerala / Accident | റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ടു പെൺകുട്ടികൾക്ക് പരുക്ക്

Accident | റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ടു പെൺകുട്ടികൾക്ക് പരുക്ക്

റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

  • Share this:

    കൊച്ചി: പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവർക്കാണ് പരുക്ക്.

    ഇരുവരും പള്ളിയിലേക്ക് പോകു വഴിയായിരുന്നു അപകടം. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പിറകിലൂടെയെത്തിയ വാഹനം അതിശബ്ദത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിൾ കുഴിയിലേക്ക് വീണതോടെ ഇരുവർക്കും ശരീരമാസകലം സാരമായി പരുക്കേൽക്കുകയായിരുന്നു.

    Also Read-റോഡിലെ വെള്ളക്കെട്ടില്‍ 'കുളിയും തപസ്സും' നടത്തി പ്രതിഷേധിച്ച് യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച് എംഎല്‍എ

    ജൂഹിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും, കൈകാലുകൾക്കും പരുക്കേറ്റു. ചുണ്ടിലും പല്ലിനും മാരകമായ പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അതേസമയം റോഡിലെ ശോച്യാവസ്ഥ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.

    ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടിട്ടു

    ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിലിട്ടു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചെടുത്തുകൊണ്ടുവന്നത്. നായ തല കടിച്ചെടുത്ത് കൊണ്ടുപൊകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

    കഴിഞ്ഞദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടന് മുന്നിൽ കൊണ്ടിട്ടത്. മരിച്ചയാളുടെ ബാക്കി ശരീരഭാഗങ്ങൾ ട്രാക്കില്‍ നിന്ന് കണ്ടെത്തി.

    Also Read-KSRTC സ്റ്റാഫ് 10000 രൂപയുടെ ഡീസലടിച്ചു; 'മിന്നല്‍' വഴിയിലാകാതെ രക്ഷപെട്ടു

    ഇലവന്‌കുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ തല കൊണ്ടിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    First published:

    Tags: Accident, Aluva