'പി.കെ. കുഞ്ഞനന്തനെ മഹത്വവൽക്കരിച്ചു'; മുഖ്യമന്ത്രിക്ക് വക്കീൽ നോട്ടീസ്

Legal Notice To CM | കോടതി നടപടികളെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 3:09 PM IST
'പി.കെ. കുഞ്ഞനന്തനെ മഹത്വവൽക്കരിച്ചു'; മുഖ്യമന്ത്രിക്ക് വക്കീൽ നോട്ടീസ്
News18 Malayalam
  • Share this:
കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ട സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ സമൂഹമാധ്യമങ്ങളിൽ മഹത്വവൽക്കരിച്ചെന്ന്ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വക്കീൽ നോട്ടീസ്. കോടതി നടപടികളെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമർശം. 15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി കെ കുഞ്ഞനന്തൻ ജൂൺ 11ന് രാത്രിയാണ് മരിച്ചത് . വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.

TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലെ അനുസ്മരണ കുറിപ്പിൽ പറഞ്ഞത്.First published: June 16, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading