കൊച്ചി: ദുരിതബാധിതര്‍ക്കായി സഹായമൊരുക്കി സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും). കോട്ടയത്തും കൊച്ചിയിലും കളക്ഷന്‍ സെന്ററുകള്‍ വഴി ശേഖരിച്ച സാധനങ്ങള്‍ ഇന്ന് മലപ്പുറത്ത് വിതരണം ചെയ്യാനൊരുങ്ങുകയാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.
സോഷ്യല്‍ മീഡിയ വെറും സൗഹൃദത്തിന് വേണ്ടി മാത്രമുള്ള ഒരു ഇടം അല്ലെന്ന് തെളിയിക്കുകയാണ് ജിഎന്‍പിസി. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കളക്ഷന്‍ സെന്ററുകള്‍ വഴിയാണ് കൂട്ടായ്മ സാധനങ്ങള്‍ ശേഖരിച്ചത്. സിനിമാതാരം ജോജു ജോര്‍ജ്, ബിനീഷ് ബാസ്റ്റിന് തുടങ്ങി നിരവധി പ്രമുഖരുടെ പങ്കാളിത്തത്തോടെയാണ് ജിഎന്‍പിസിയുടെ സേവന പ്രവര്‍ത്തനം.
മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് സഹായം എത്തിക്കുക. പ്രളയബാധിതരെ സഹായിക്കാന്‍ ജനങ്ങള്‍ ആവേശത്തോടെ എത്തിയ അനുഭവമാണ് ജിഎന്‍പിസിക്ക് പറയാനുള്ളത്. പ്രളയ സഹായം തടയാന്‍ ശക്തമായ പ്രചരണങ്ങള്‍ നടക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ജിഎന്‍പിസി മാതൃകയായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.