• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ജി.എൻ.പി.സിയെ പൂട്ടിക്കാനുള്ള പൊലീസ് നീക്കം പൊളിഞ്ഞു


Updated: July 11, 2018, 12:51 PM IST
ജി.എൻ.പി.സിയെ പൂട്ടിക്കാനുള്ള പൊലീസ് നീക്കം പൊളിഞ്ഞു

Updated: July 11, 2018, 12:51 PM IST
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എൻ.പി.സി) എന്ന ഫേസ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് കത്ത് നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക് മറുപടി നല്‍കി. അതേസമയം, കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണു ഫേസ്ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാൻ പൊലീസ് ശ്രമം നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിന് പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണ് ഫേസ്ബുക് മറുപടി നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണു പൊലീസിന്റെ തീരുമാനം.

പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ ശ്രമം. അതേസമയം, ജി.എൻ.പി.സിക്കെതിരായ നടപടികള്‍ നിലനില്‍ക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്.
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍