നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗോ എയര്‍ കണ്ണൂര്‍- ഗള്‍ഫ് സര്‍വീസിന് അനുമതി

  ഗോ എയര്‍ കണ്ണൂര്‍- ഗള്‍ഫ് സര്‍വീസിന് അനുമതി

  • Last Updated :
  • Share this:
   കണ്ണൂര്‍: കണ്മൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി.

   ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവടങ്ങള്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താനായിരുന്നു ഗോ എയര്‍ അനുമതി തേടിയത്. എന്നാല്‍ മൂന്ന് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയത്. കണ്ണൂരില്‍ നിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ഇന്ന ആരംഭിക്കുകയും ചെയ്യും.

   ALso Read: LIVE: അഞ്ചോടിഞ്ച്; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

   First published: