• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shanku T Das | ശങ്കു ടി ദാസിനെ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള; ചികിത്സയോട് പ്രതികരിക്കുന്നെണ്ടെന്ന് ഡോക്ടര്‍മാര്‍

Shanku T Das | ശങ്കു ടി ദാസിനെ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള; ചികിത്സയോട് പ്രതികരിക്കുന്നെണ്ടെന്ന് ഡോക്ടര്‍മാര്‍

ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്‍റെ  ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം ശങ്കു ടി ദാസിന്‍റെ  ബന്ധുക്കളുമായും ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ടീമുമായും കൂടിക്കാഴ്ച നടത്തിയത്.

    കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കില്‍ ഏർപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നിലവിൽ ഐ സി യു വിൽ പ്രവേശിച്ചിരിക്കുന്ന ശങ്കു ടി ദാസിന്‍റെ ബി.പി നിയന്ത്രണവിധേയമാക്കുവാൻ പരിശ്രമം തുടരുന്നതായി ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.



    ഓക്സിജൻ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെന്റിലേറ്റർ സപ്പോർട്ടും നൽകുന്നുണ്ട്. റിനൽ റിപ്പേ സ്മെന്റ് തെറാപ്പിയും തുടർന്ന് പോകുന്നു. നിലവിൽ ചികിത്സകളുമായി അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തരണം ചെയ്യുവാനും ഓക്സിജൻ സ്വീകരിക്കുന്നത് തടസ്സമില്ലാതെ മുൻപിലേക്ക് കൊണ്ടു പോകുവാനുമായി അദ്ദേഹത്തെ എമോയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

    ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.

    ശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കിൽ ഉള്ള യുവാക്കൾക്കും പരുക്കേറ്റു. നിസാര പരിക്കേറ്റ യുവാക്കൾ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു

    ബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.
    Published by:Arun krishna
    First published: