ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടി ഉൾവനത്തിലേക്ക് വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് ആരോപണം.
മലപ്പുറം: നിലമ്പൂരിൽ പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്താണ് അനിലാലയം അനൂപിന്റെ ആടിനെയാണ് കടുവ കടിച്ചു കൊന്നത്. അനൂപിന്റെ ഭാര്യ വൈകുനേരം 5.45 ഓടെ വീടിന് സമീപം ആടുകളെ തീറ്റി കൊണ്ടിരിക്കുന്ന സമയത്താണ് സമീപത്തെ വനമേഖലയിൽ നിന്നും കടുവ ആടുകൾക്കിടയിലേക്ക് ഓടി വന്നത്. പാഞ്ഞെത്തിയ കടുവ ആടിനെ കഴുത്തിന് പിടിച്ച് കടിച്ചുകീറുകയായിരുന്നു.
കടുവയെ കണ്ട പ്രീതി ഒച്ചവെച്ചതോടെ കടുവ ഇവർക്ക് നേരെ തിരിഞ്ഞു. കരച്ചിൽ കേട്ട് എത്തിയവർ ബഹളം വച്ചതോടെയാണ് കടുവ വനമേഖലയിലേക്ക് മടങ്ങിയത്. രണ്ടു മാസം മുൻപ് സമീപവാസിയായ തീപ്പൊരി ബേബി എന്നയാളുടെ ആട്ടിൻകൂട്ടിൽ നിന്നും ആടുകളെ കടുവ കടിച്ചു കൊന്നിരുന്നു. ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടി ഉൾവനത്തിലേക്ക് വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് ആരോപണം.
കടുവ ആടിനെ കടിച്ചു കൊന്ന വിവരം അറിയിച്ചെങ്കിലും വനപാലകർ എത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അടുത്തദിവസം വരാം എന്ന മറുപടിയാണ് നൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാനകൾ, കുരങ്ങുകൾ കാട്ടുപന്നികൾ എന്നിവയുടെ ശല്യം മൂലം പൊറുതിമുട്ടിയ നാട്ടുകാർ കടുവ കൂടി പട്ടാപകൽ ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.