കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദൈവത്തിന്റെ സ്വന്തം നാട് മൗലീകവാദികളുടെ നാടായി മാറിയെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ എറണാകുളം തൃപ്പുണിത്തുറയിൽ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. സർക്കാരിനെതിരെയും കിഫ്ബിക്കെതിരെയും രൂക്ഷമായ പരാമർശമാണ് നിർമല സീതാരാമൻ നടത്തിയത്.
കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മല സീതാരാമന് ചോദിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി. എ. ജി ചൂണ്ടി കാണിച്ചിട്ടുണ്ട്. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്നും വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച് നിര്‍മ്മല സീതാരാമന് ആരോപിച്ചു. ഈ കേരളത്തെ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
You May Also Like-
'ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ല; ക്രിമിനൽ കേസുകൾ പിൻവലിക്കില്ല': കാനം രാജേന്ദ്രൻബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു എം പി പോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു. കേരളത്തിനായി കേന്ദ്രം നിരവധി കാര്യങ്ങള്‍ ചെയ്തെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല. എന്നാല്‍ മോദിജി വിവേചനം കാണിച്ചില്ല. ഇവിടെനിന്ന് ഒരും എംപിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത് - നിര്‍മല സീതാരാമന് പറഞ്ഞു.
![]()
ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. എസ് ഡി പി ഐ പോലെയുള്ള വർഗീയ സംഘടനകളുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട് ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുകയാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
You May Also Like-
Kerala Assembly Elections 2021 | ദാ വന്നു; നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 38 ദിവസം മാത്രം47 വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 47 വര്‍ഷമായിട്ടും എല്‍ ഡി എഫിനോ യു ഡി എഫിനോ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.