Exclusive| കേരളാകോൺഗ്രസ് (എം) എൽഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം: ജോസഫ് എം.പുതുശ്ശേരി

''ഇതുവരെ പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ മാറ്റി പറയാനാകില്ല. യുഡിഎഫിനൊപ്പം നിൽക്കുക എന്നതാണ് നിലപാട്. ''

News18 Malayalam | news18-malayalam
Updated: September 24, 2020, 11:15 AM IST
Exclusive| കേരളാകോൺഗ്രസ് (എം) എൽഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം: ജോസഫ് എം.പുതുശ്ശേരി
ജോസഫ് എം പുതുശ്ശേരി
  • Share this:
കോട്ടയം: ജോസ് ഗ്രൂപ്പിൽ കടുത്ത പ്രതിസന്ധി എന്ന സൂചന നൽകിയാണ് ജോസഫ് എം പുതുശ്ശേരി പാർട്ടി വിട്ടത്. ജോസ് കെ മാണി എൽഡിഎഫിലേക്ക് ചേക്കേറും എന്ന് ഉറപ്പായതോടെ ആണ് ചുവടുമാറ്റി ചവിട്ടി മുതിർന്ന നേതാവ് ജോസഫ് എം പുതുശ്ശേരി രംഗത്തെത്തിയത്. എൽഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി ന്യൂസ് 18 നോട് പറഞ്ഞു.

Also Read- ജോസ് ഇടതുമുന്നണിയിലേക്ക്; ജോസഫ് എം പുതുശ്ശേരി ഒപ്പമില്ല; കൂടുതൽ പേർ പിരിയുമെന്ന് സൂചന

ഇതുവരെ പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ മാറ്റി പറയാനാകില്ല. യുഡിഎഫിനൊപ്പം നിൽക്കുക എന്നതാണ് നിലപാട്. ഏത് പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പ്രവർത്തകർക്ക് ആകെ മുറിവേൽപ്പിക്കുന്ന തീരുമാനമാണ് ജോസ് കെ മാണി എടുത്തിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ല എന്നും നിരവധിപേർ ജോസ് ഗ്രൂപ്പ് വിടുമെന്നും പുതുശ്ശേരി വ്യക്തമാക്കി.

ജോസഫ് ഗ്രൂപ്പിലേക്കോ? 

ജോസ് ഗ്രൂപ്പ് വിട്ട ജോസഫ് പുതുശ്ശേരി പി ജെ ജോസഫിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നതാണ് ലഭ്യമാകുന്ന സൂചന. പുതുശ്ശേരി യുമായി ഇക്കാര്യത്തിൽ ചർച്ച നടന്നതായി ജോസഫ് ഗ്രൂപ്പ് നേതാക്കൾ അനൗദ്യോഗികമായി വ്യക്തമാക്കുന്നുണ്ട്. ജോസ് കെ മാണി എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചശേഷം കൂടുതൽ നേതാക്കളെ ഒപ്പം എത്തിക്കാൻ ജോസഫ് ഗ്രൂപ്പ് ശ്രമം തുടരുന്നുണ്ട്.

Also Read- നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ

പുതുശ്ശേരി ജോസഫ് ഗ്രൂപ്പിലേക്ക് എത്തുന്നതോടെ പാർട്ടിയിലെ മുതിർന്ന അംഗം തന്നെ വിട്ടുപോകുന്ന ക്ഷീണമാണ് ജോസ് വിഭാഗത്തിന് ഉണ്ടാവുക. ജോസിൻ്റെ എൽഡിഎഫ് പ്രവേശന നീക്കത്തിൽ ജോസഫ് എം പുതുശ്ശേരിക്ക് കടുത്ത അതൃപ്തി ഉള്ളതായി നേരത്തെ ന്യൂസ്18 വാർത്ത നൽകിയിരുന്നു. എൽഡിഎഫ് നീക്കം ശക്തമാക്കിയ ജോസ് കെ മാണി ഉടൻ തന്നെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുമെന്നാണ് സൂചന.
Published by: Rajesh V
First published: September 24, 2020, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading