നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാരുണ്യ: ഇൻഷുറൻസ് ഏജൻസിയെ ഒഴിവാക്കി, ഇനി സർക്കാർ നടപ്പാക്കും

  കാരുണ്യ: ഇൻഷുറൻസ് ഏജൻസിയെ ഒഴിവാക്കി, ഇനി സർക്കാർ നടപ്പാക്കും

  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സ്വതന്ത്ര സ്വഭാവത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപവത്കരിക്കും

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കാസ്പ്) ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കി പകരം സർക്കാർ നേരിട്ട് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച്  കാസ്പ് സ്പെഷ്യൽ ഓഫീസർ സമർപ്പിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് വിശദപരിശോധനക്ക് ശേഷം സർക്കാർ അംഗീകരിച്ചു.

  പദ്ധതിയിൽ അംഗങ്ങളായവർക്ക്  എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യചികിത്സ  ലഭിക്കും. ചികിത്സാ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകുന്നതാണ് അഷ്വറൻസിലൂടെ സംഭവിക്കുക. ഈ രീതി  കൂടുതൽ കാര്യക്ഷമമായി പദ്ധതി നടപ്പാക്കാൻ സർക്കാറിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

  BEST PERFORMING STORIES:കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]

  ഏകോപനത്തിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സ്വതന്ത്ര സ്വഭാവത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപവത്കരിക്കും. ഇതിനായി 33 തസ്തികളും സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിലൊഴികെ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ച് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി തയ്യാറാക്കുേമ്പാഴുള്ള മറ്റ് മാനദണ്ഡങ്ങളിലൊന്നും മാറ്റമുണ്ടാകില്ല.  ഇത് സംബന്ധിച്ച് വിശദമായ രൂപരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും. 42 ലക്ഷം അംഗങ്ങൾക്ക്‌ കാരുണ്യ സുരക്ഷ പദ്ധതിയിലൂടെ ഗുണഫലം ലഭിക്കും .

  എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ ഇൻഷുറസ് പദ്ധതി ആരംഭിച്ചത്. റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ ലഭ്യമാക്കേണ്ട അടിയന്തര ചികിത്സയുടെയും ചുമതല ഇനി മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.) യുടെ നേതൃത്വത്തിലായിരിക്കും.

  Published by:user_57
  First published: