നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BREAKING: പി എസ് സി പരീക്ഷാത്തട്ടിപ്പ്: പൊലീസുകാരൻ ഗോകുൽ കുറ്റം സമ്മതിച്ചു

    BREAKING: പി എസ് സി പരീക്ഷാത്തട്ടിപ്പ്: പൊലീസുകാരൻ ഗോകുൽ കുറ്റം സമ്മതിച്ചു

    ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസുകാരനായ ഗോകുല്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

    കേരളാ പി.എസ്.സി

    കേരളാ പി.എസ്.സി

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി കീഴടങ്ങിയ പ്രതി പിഎ ഗോകുലിന്‍റെ കുറ്റസമ്മതം. ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുത്തു. പ്രണവാണ് പ്രധാന സൂത്രധാരനെന്നും ഗോകുല്‍ മൊഴി നല്‍കി. അതേസമയം തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

      ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസുകാരനായ ഗോകുല്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുത്തു. ബന്ധുവിന്‍റെ കോച്ചിംഗ് സെന്‍റര്‍ കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. പ്രണവാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരനെന്നും ഗോകുല്‍ മൊഴി നല്‍കി. തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയ ഗോകുല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

      BREAKING: കള്ളപ്പണക്കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു

      പരീക്ഷാതട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

      പി എസ് സിയുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനായി പി എസ് സി ക്കു കത്ത് നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

      First published:
      )}