BREAKING: തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു

കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്

news18
Updated: June 29, 2019, 8:31 AM IST
BREAKING: തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു
gold
  • News18
  • Last Updated: June 29, 2019, 8:31 AM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വ്യാപാരിയില്‍ നിന്നാണ് അക്രമി സംഘം സ്വര്‍ണ്ണം മോഷ്ടിച്ചത്.

തിരുവനന്തപുരം മൂക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തിരുവനനന്തപുരം മണക്കാട് സ്വദേശിയാണ് ബിജു. മറ്റൊരു കാറിലെത്തിയ സംഘമാണ് സ്വര്‍ണ കവര്‍ച്ച നടത്തിയത്.

Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും ബിജെപിയും

First published: June 29, 2019, 8:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading