HOME » NEWS » Kerala » GOLD PRICES RISE AGAIN IN KERALA GOLD PRICE TODAY

Gold Price Today | കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം

ഇന്നലെ സ്വർണത്തിന് നേരിയ കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.

News18 Malayalam | news18-malayalam
Updated: July 13, 2021, 2:23 PM IST
Gold Price Today | കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം
gold price today
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,840 രൂപയുമായി. ഇന്നലെ സ്വർണത്തിന് നേരിയ കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.

മൂന്നു ദിവസമായി സ്വർണവില ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് സ്വർണവില 35800 രൂപയിൽ എത്തിയത്.

You may also like:പെന്റഗൺ മൈക്രോസോഫ്റ്റ് കരാർ റദ്ദാക്കി; ജെഫ് ബെസോസിന് 1,56,98,97,00,00,000 രൂപയുടെ വർധന

സംസ്ഥാനത്ത് കഴിഞ്ഞ 13 ദിവസങ്ങളിലെ സ്വർണവില ചുവടെ(വില പവൻ)

ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജുലൈ 13- 35,840

അതേസമയം, അന്താരാഷ്ട്ര സ്വർണ നിരക്കും ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,807 ഡോളറാണ് നിരക്ക്.

ജൂണ്‍മാസത്തിൽ 2000 രൂപ പവന് കുറഞ്ഞിരുന്നു. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ജനം സ്വർണത്തെ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.
Published by: Naseeba TC
First published: July 13, 2021, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories