• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനാപകടത്തിൽ മരിച്ചയാളുടെ സ്വർണമോതിരം മോഷണം പോയി; അറുപതാം പിറന്നാൾ ദിനത്തിലെ സമ്മാനം തിരികെ കിട്ടാൻ മക്കള്‍

വാഹനാപകടത്തിൽ മരിച്ചയാളുടെ സ്വർണമോതിരം മോഷണം പോയി; അറുപതാം പിറന്നാൾ ദിനത്തിലെ സമ്മാനം തിരികെ കിട്ടാൻ മക്കള്‍

അച്ഛന്റെ 60ാം പിറന്നാളിന് മക്കൾ സമ്മാനമായി നൽകിയ ഈ മോതിരം ഓർമ്മക്കായി സൂക്ഷിക്കാനാണെന്നും മോതിരം എടുത്തവർക്ക് ആവശ്യമെങ്കിൽ പണം നൽകാൻ തയ്യാറാണെന്നും മകൻ പറയുന്നു

  • Share this:
പാലക്കാട്: വാഹനാപകടത്തിൽ മരിച്ചയാളുടെ സ്വർണ മോതിരം മോഷണം പോയെന്ന മകന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്. പാലക്കാട് ഷൊർണൂർ സ്വദേശി രാജേഷാണ് അച്ഛന്റെ സ്വർണ മോതിരം ആശുപത്രിയിൽ നിന്നും മോഷണം പോയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അച്ഛന്റെ 60ാം പിറന്നാളിന് മക്കൾ സമ്മാനമായി നൽകിയ ഈ മോതിരം ഓർമ്മക്കായി സൂക്ഷിക്കാനാണെന്നും മോതിരം എടുത്തവർക്ക് ആവശ്യമെങ്കിൽ പണം നൽകാൻ തയ്യാറാണെന്നും രാജേഷ് പറയുന്നു.

Also Read- തൃശൂർ രാമനിലയം പുതുക്കിയപ്പോൾ അച്യുതമേനോൻ പുറത്ത്; ടൂറിസം മന്ത്രിക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

2022 സെപ്തംബർ 12ന് ഷൊർണൂർ കൊളപ്പുള്ളിയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് രാജേഷിന്റെ അച്ഛൻ രാജന് ഗുരുതരമായി പരിക്കേൽക്കുന്നത്. രാജൻ സഞ്ചരിച്ച ഇരുചക്രവാഹനം ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടൻ തന്നെ രാജനെ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. അപ്പോഴാണ് രാജന്റെ കയ്യിലുണ്ടായാരുന്ന ഒരു പവന്റെ സ്വർണ മോതിരവും പേഴ്സും കാണാനില്ലെന്ന കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

Also Read- Exclusive| സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ രാജന്റെ കയ്യിൽ മോതിരമുള്ളത് വ്യക്തമായി കാണാം. ആശുപത്രിയിൽ നിന്ന് മോതിരം നഷ്ടമായെന്നാണ് മകൻ രാജേഷ് കരുതുന്നത്.
രാജന്റെ അറുപതാം പിറന്നാളിന് മക്കൾ നൽകിയതാണ് ഈ മോതിരം. യു എ ഇ യിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മകൻ രാജേഷ് അച്ചന്റെ അപകട മരണമറിഞ്ഞ് നാട്ടിലെത്തിയതാണ്. പിന്നീട് മടങ്ങിയിട്ടില്ല. അച്ചന്റെ ഓർമയാണ് ആ മോതിരമെന്നും രാജേഷ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെപ്തംബർ 23ന് പരാതി നൽകിയെങ്കിലും ഇതുവരെയും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ആരാണ് മോതിരമെടുത്തതെന്ന് പറഞ്ഞാൽ അന്വേഷിക്കാമെന്നാണ് പൊലീസ് രാജേഷിനോട് പറഞ്ഞത്.

മക്കൾ നൽകിയ സമ്മാനമായതിനാൽ രാജനും ഏറെ പ്രിയപ്പെട്ടതായിരുന്നു ആ മോതിരം. അതുകൊണ്ടുതന്നെ ആ സ്വർണ മോതിരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മക്കൾ.
Published by:Rajesh V
First published: