നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; രണ്ട് ദിവസത്തിനിടെ പിടിച്ചത് രണ്ടേ കാൽ കിലോയിലധികം സ്വർണം

  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; രണ്ട് ദിവസത്തിനിടെ പിടിച്ചത് രണ്ടേ കാൽ കിലോയിലധികം സ്വർണം

  Gold seized in Karipur airport | ഞായറാഴ്ച രാത്രി 1.699 കിലോ സ്വർണ്ണമാണ് എയർ ഇൻറലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്

  കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ച സ്വർണ്ണം

  കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ച സ്വർണ്ണം

  • Share this:
  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ശനി, ഞായർ ദിവസങ്ങളിലായി മൂന്നു പേരിൽ നിന്നും 2.3459 കിലോ സ്വർണ്ണം പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി 1.699 കിലോ സ്വർണ്ണമാണ് എയർ ഇൻറലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

  റിയാദിൽ നിന്നും വന്ന സ്പൈസ് ജെറ്റ് എസ് ജി 9741ലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.പി. ഷഫീഖിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. എമർജൻസി ലാമ്പിന്റെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. വിപണിയിൽ 81 ലക്ഷം രൂപ വരും ഇതിന്. മറ്റൊരാളിൽ നിന്ന്  146 ഗ്രാം സ്വർണ്ണവും 9600 സിഗരറ്റുകളും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ഇസ്മയിൽ ബണ്ടിച്ചൽ ആണ് പിടിയിൽ ആയത്. സ്വർണ്ണം ആഭരണ രൂപത്തിൽ കൈവശം സൂക്ഷിച്ച ബാഗിലും സിഗരറ്റ് ലഗേജ് ബാഗിലുമാണ് കടത്താൻ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ ഏഴു ലക്ഷം രൂപയും സിഗരറ്റിന് 38,000 രൂപയും വില വരും.  ശനിയാഴ്ചയും  കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു. അര കിലോ സ്വർണ്ണമാണ് പിടികൂടിയത്. മലപ്പുറം പട്ടിക്കാട് സ്വദേശി മൂസ കെ. യാണ് എയർ ഇൻറലിജൻസ് പിടിയിലായത്. ജിദ്ദയിൽ നിന്ന് വന്ന എസ് ജി 9711 സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ലഗേജ് ബാഗിൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ച് അതിനുള്ളിൽ പൈപ്പ് രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 24 ലക്ഷം രൂപ വരും.

  ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടി.എ., സുപ്രണ്ടുമാരായ കെ.പി. മനോജ്, സുധീർ കെ., തോമസ് വറുഗീസ്, ഇൻസ്പെക്ടർമാരായ രമേന്ദ്ര സിംഗ്, മിനിമോൾ വി.സി., പ്രേം പ്രകാശ്, യോഗേഷ്, സുമിത് നെഹ്റ, നരേഷ്, ഹെഡ് ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.
  Published by:meera
  First published:
  )}