മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ
യാത്രക്കാരനിൽ നിന്ന് 29 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടി

gold smuggle
- News18 Malayalam
- Last Updated: March 4, 2020, 3:30 PM IST
കണ്ണൂർ വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വഴി എത്തിയ യാത്രക്കാരനിൽ നിന്നാണ് 29 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടിയത്.
കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഷമീം പുതിയോട്ടിലിനെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻറലിജൻസ് യൂണിറ്റ് വലയിലാക്കിയത്. 692 ഗ്രാം സ്വർണമാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിക്കുന്നതായി കണ്ടെത്തിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്. Also read: പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവിന്റെ ഭാര്യയേയും പ്രതി ചേർക്കാൻ സാധ്യത
കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ മധുസൂദനൻ ബട്ട്, സൂപ്രണ്ടുമാരായ രാജു എൻ, വിപി ബേബി, നന്ദകുമാർ എസ്, ഉദ്യോഗസ്ഥരായ മനോജ് യാദവ്, പ്രകാശൻ വി, ദിലീപ് കസുസാൽ, ഹബീബ് കെ, തോമസ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഷമീം പുതിയോട്ടിലിനെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻറലിജൻസ് യൂണിറ്റ് വലയിലാക്കിയത്. 692 ഗ്രാം സ്വർണമാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിക്കുന്നതായി കണ്ടെത്തിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്.
കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ മധുസൂദനൻ ബട്ട്, സൂപ്രണ്ടുമാരായ രാജു എൻ, വിപി ബേബി, നന്ദകുമാർ എസ്, ഉദ്യോഗസ്ഥരായ മനോജ് യാദവ്, പ്രകാശൻ വി, ദിലീപ് കസുസാൽ, ഹബീബ് കെ, തോമസ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.