നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി; സംരക്ഷണം വേണമെന്ന് സ്വപ്ന സുരേഷ്

  'ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി; സംരക്ഷണം വേണമെന്ന് സ്വപ്ന സുരേഷ്

  ഉന്നതരുടെ പേര് പറഞ്ഞാൽ തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.

  news18

  news18

  • Share this:
   കൊച്ചി: തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ ജയിലിൽ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ  തനിക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്ന കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ മുഖേനയാണ് സ്വപ്ന കോടതിയിൽ കത്ത് കൈമാറിയത്.

   Also Read ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളർ കടത്തുമായി ബന്ധമെന്ന് സ്വർണക്കടത്ത് പ്രതിയുടെ മൊഴി; ബന്ധം സ്ഥിരീകരിച്ച് സ്വപ്ന

   പൊലീസ്, ജയിൽ  ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലരാണ് അട്ടക്കുളങ്ങര ജയിലിൽ തന്നെ കാണാനെത്തിയത്. കേസിൽ ഉന്നതരുടെ പേര് പറയരുതെന്നായിരുന്നു ആവശ്യം. അന്വേഷണ സംഘത്തോട് സഹകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഉന്നതരുടെ പേര് പറഞ്ഞാൽ തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. നവംബര്‍ 25ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും അവര്‍ പറയുന്നു.

   Also Read മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ മൂന്നാമതും ആശുപത്രിയില്‍

   കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് സ്വപ്നയുടെ ആവശ്യം.

   കോടതിയിൽ രഹസ്യ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത് നൽകുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകനും വ്യക്തമാക്കി.
   Published by:Aneesh Anirudhan
   First published:
   )}