കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ (Kerala gold smuggling case)സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലേ സത്യം പുറത്തുവരൂ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഫിറോസ് പറഞ്ഞു.
കേരളത്തില്‍ ഇടതുസര്‍ക്കാരിനെതിരായ എന്തെങ്കിലും ഗൗരവതരമായ ആരോപണങ്ങള്‍ വരുമ്പോഴൊക്കെ സംശയാസ്പദമായ തരത്തിലാണ് അവ അവസാനിക്കുന്നത്. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ യഥാർത്ഥ അന്വേഷണം നടത്തുന്നില്ല. സിപിഎമ്മിനെതിരെയുള്ള കേസുകള്‍ ബിജെപിയും ബിജെപിക്കെതിരായ കേസുകള്‍ സിപിഎമ്മും ഒതുക്കിക്കൊണ്ടിരിക്കുകയാണ്.
Also Read-
ഗൂഢാലോചന, കലാപശ്രമം; കെ ടി ജലീലിന്റെ പരാതിയിൽ സ്വപ്നക്കും പി സി ജോർജിനുമെതിരെ പൊലീസ് കേസെടുത്തു
സ്വര്‍ണ്ണക്കടത്ത് കേസിലും ബിജെപി കേന്ദ്ര ഏജന്‍സികളെ കൊണ്ടു കളിക്കുകയായിരുന്നു. സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങള്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ക്കു മുന്പില് വെളിപ്പെടുത്തിയതാണ്. എന്നിട്ടും കൃത്യമായ അന്വേഷണം നടത്താതിരുന്നത് ഈ സഹകരണത്തിന്റെ ഭാഗമായാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മുന്‍ കേന്ദ്രമന്ത്രിമാരെ വരെ അറസ്റ്റ് ചെയ്യുകയും ജയിലലടക്കുകയും ചെയ്യുന്ന കേന്ദ്രം വളരെ ഗൗരവതരമായ ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയെ അടക്കമുള്ളവരെ തിരിഞ്ഞുനോക്കുന്നില്ല.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ രണ്ട് കോടിയുടെ വാഹനം ഗവര്‍ണ്ണര്‍ക്ക് നല്കി കീഴടങ്ങുന്നതാണ് കണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനം പോലും ഗവര്‍ണ്ണറില്‍ നിന്ന് എടുത്തുകളയുമ്പോള്‍ ഇവിടെ ഗുജറാത്തിന്റെ സ്തുതി കീര്‍ത്തനത്തിനായി ചീഫ് സെക്രട്ടറിയെ പറഞ്ഞയക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നത് കൊണ്ട് പലനേട്ടങ്ങളുണ്ട്.
Also Read-
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ ഗുഢാലോചന; മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ നീക്കം: CPM
കെ.സുരേന്ദ്രന്റെ കേസുകള്‍ ഒരു വശത്ത്. നൂറ് കൊടി കള്ളപ്പണത്തില്‍ തൃശൂരില്‍ വെച്ച് പിടികൂടിയ കോടികളുടെ കാര്യത്തില്‍ കേന്ദ്രത്തിലേക്ക് പോലും അന്വേഷണം നീളും. ഇതൊക്കെ ഒതുക്കിത്തീര്‍ക്കുകയാണ്. വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാനത്തുടനീളം സമരപരിപാടികള്‍ നടത്തുമെന്നും ഫിറോസ് പറഞ്ഞു.
മുട്ടില്‍ മരം മുറിക്കേസില്‍ ശരിയായ ദിശയില്‍ അന്വേഷണം മുന്നോട്ടു പോയത് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതു കൊണ്ടാണ്. സ്വര്‍ണക്കടത്ത് കേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ്. രാജ്യാന്തര തലത്തില്‍ ബന്ധമുള്ളതാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്നു ശരിയായ അന്വേഷണം ഉണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇതുവരെയുള്ള വിവരങ്ങളുമായി സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.കെ.ഫിറോസ് പറഞ്ഞു.
മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും യുത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.