• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case | ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ല; മുഖ്യമന്ത്രി

Gold Smuggling Case | ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ല; മുഖ്യമന്ത്രി

സ്വപ്‌നയും ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വെറും കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി

എം. ശിവശങ്കർ, പിണറായി വിജയൻ

എം. ശിവശങ്കർ, പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: മുൻ ഐ.ടി സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ഒരു പ്രശ്‌നം ഉണ്ടെന്നു കണ്ടാല്‍ ഒരു കാലതാമസവും ഇല്ലാതെ നടപടിയുണ്ടാകും. സംശയകരമായ സാഹചര്യം ഉണ്ടായാല്‍ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
    TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു [NEWS]
    സ്വപ്‌നയും ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വെറും കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കിൽ വസ്തുതകൾ വേണം. ചട്ടങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാൽ കർശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും. കേസിൽ ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വർധിക്കുന്നുണ്ട്. അത് ആരുടേതൊക്കെയാണെന്നു കണ്ടറിയാം. ഇപ്പോൾ എന്‍ഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് വന്നശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

    എന്തും പറയാന്‍ നാക്കിന് ശക്തിയുള്ള ചിലരുണ്ട്. അവരാണ് കെ.ടി ജലീലിനെതിരായ ആരോപണത്തിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സംഭാഷണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published: