Gold Smuggling| ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും; ഹോട്ടലിൽ കഴിയുന്നത് NIA നിരീക്ഷണത്തിൽ
സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ലായിരുന്നു ശിവശങ്കരൻ നൽകിയ മൊഴി.

ശിവശങ്കർ
- News18 Malayalam
- Last Updated: July 28, 2020, 7:38 AM IST
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെപേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ഇന്നും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒമ്പതര മണിക്കൂർ ചോദ്യംചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകണമെന്ന് എൻഐഎ നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടുമെത്താനാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.
എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ താങ്ങുന്നുണ്ടെന്നാണ് വിവരം. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന് താമസം ഒരുക്കിയത്. കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ലായിരുന്നു ശിവശങ്കരൻ നൽകിയ മൊഴി. സ്വപ്ന സുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാല്, സ്വപനക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിന്റെ നിലപാട്. കള്ളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.
TRENDING:Ramayana Masam 2020| നാലമ്പല ദർശന പുണ്യസ്മൃതിയിൽ പായമ്മൽ ശത്രുഘ്ന സന്നിധി[NEWS]Covid 19 | പൊലീസിന് കൂടുതൽ അധികാരം; നിയന്ത്രണങ്ങൾ കർശനമാക്കുന്നു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]
എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യംചെയ്തത്. നേരത്തേ തിരുവനന്തപുരത്തുവെച്ച് അഞ്ചുമണിക്കൂർ എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാകും ഇന്ന് ചോദ്യം ചെയ്യുക.
നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലിൽ എൻഐഎ നിരത്തിയതെന്നാണ് അറിയുന്നത്. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻഐഎ സംഘം കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്ന് പുറപ്പെട്ട ശിവശങ്കർ ഒൻപതരയോടെയാണ് എൻ.ഐ.എ.യുടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിയത്. എൻഐഎ കൊച്ചി യൂണിറ്റിലെ എ.എസ്.പി. ഷൗക്കത്തലി, ഡിവൈ.എസ്.പി. രാധാകൃഷ്ണപിള്ള എന്നിവർക്കൊപ്പം ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും ചോദ്യംചെയ്യലിൽ പങ്കെടുത്തു.
എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ താങ്ങുന്നുണ്ടെന്നാണ് വിവരം. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന് താമസം ഒരുക്കിയത്.