• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case | സ്വപ്ന എങ്ങനെ അതിർത്തി കടന്നു? കേരള പൊലീസ് എന്തുകൊണ്ട് കേസെടുത്തില്ല?രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

Gold Smuggling Case | സ്വപ്ന എങ്ങനെ അതിർത്തി കടന്നു? കേരള പൊലീസ് എന്തുകൊണ്ട് കേസെടുത്തില്ല?രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

കേസില്‍ ശിവശങ്കരന്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കാന്‍ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഭയപ്പെടുന്നത്?

ramesh chennithala

ramesh chennithala

  • Last Updated :
  • Share this:
സ്വപ്നയെയും സന്ദീപിനെയും ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത് പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഉപയോഗിക്കാൻ മറ്റൊരു ആയുധമായി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിന്ന തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂർ വരെയുള്ള സ്വപ്നയുടെ യാത്രയിൽ പോലീസ് ഉന്നതരിൽ നിന്ന് സഹായം ലഭിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം.
TRENDING:Gold Smuggling Case| BREAKING | ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും [NEWS]Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]
മാധ്യമങ്ങളിലൂടെ എല്ലാവർക്കും പരിചിത മുഖമായ സ്വപ്നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാർ നന്നേ വിയർക്കും. ഇതടക്കം 10 ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്.

1. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നാ സുരേഷും സന്ദീപ് നായരും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലിരുന്ന തിരുവനന്തപുരത്ത് നിന്ന് എങ്ങനെ ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍ കടന്ന് ബാംഗ്ലൂരിലെത്തി?

2. സംസ്ഥാന പൊലീസിന്റെയും സംസ്ഥാന സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളുടേയും സഹായം ലഭിക്കാതെ അവര്‍ക്ക് എങ്ങനെ ബാംഗ്ലൂരില്‍ എത്താന്‍ കഴിഞ്ഞു?

3. സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ആര്‍.പി.സി 154 അനുസരിച്ച് സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് ഇന്നലെ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടും എന്തു കൊണ്ട് ഇത് വരെ എഫ്.ഐ.ആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല?

4. രാജ്യദ്രോഹമുള്‍പ്പടെയുള്ള അതീവ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്തു കൊണ്ട് സസ്‌പെന്റ് ചെയ്യുന്നില്ല? മുന്‍പ് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചാരക്കേസ് ഉയര്‍ന്നു വന്നപ്പോള്‍ നേരിട്ട് ആരോപണമുയര്‍ന്നിപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിരുന്നില്ലേ?

5. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായിട്ടും എന്തു കൊണ്ട് പഴുതടച്ചുള്ള ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല?

6. ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ?

7. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗത്തിന് സ്വപ്‌ന ഹാജരാക്കിയത് വ്യാജബിരുദമാണെന്ന് തെളിഞ്ഞിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ എന്തിനാണ് സര്‍ക്കാര്‍ ഇരിക്കുന്നത്? എന്തു കൊണ്ട് അതിനെപ്പറ്റി അന്വേഷിക്കുന്നില്ല?

8. ഐ.ടി വകുൂപ്പില്‍ അടുത്ത കാലത്ത് നടന്ന പിന്‍വാതില്‍ നിമനങ്ങളെക്കുറിച്ച്  അക്കമിട്ട് ഞാന്‍ ആരോപണം ഉന്നയിച്ചിട്ടും എന്തു കൊണ്ട് അവ റദ്ദാക്കാനോ അതിനെക്കുറിച്ച് അന്വേഷണം നട്തതാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല?

9.രാജ്യദ്രോഹക്കുറ്റത്തില്‍ പ്രതിയായ വനിതയെ സര്‍ക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ?

10. ഈ കേസില്‍ ശിവശങ്കരന്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കാന്‍ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഭയപ്പെടുന്നത്?

സ്വപ്നയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥരിൽ  നിന്ന് സഹായം ലഭിച്ചുവെന്ന സംശയം ബലപ്പെടുകയാണ്.
Published by:Asha Sulfiker
First published: