Gold Smuggling Case | 'ലക്ഷങ്ങളുടെ കടബാധ്യത; എല്ലാം തന്‍റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും സന്ദീപ് പറഞ്ഞതായി അമ്മ

സ്വപ്ന പാവമാണെന്നും തനിക്ക് സഹായങ്ങൾ ചെയ്തത് സ്വപ്നയാണെന്നും മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞിരുന്നതായി ന്യൂസ്18നോട് സംസാരിക്കവെ അമ്മ പറഞ്ഞു

News18 Malayalam | news18-malayalam
Updated: July 13, 2020, 11:26 AM IST
Gold Smuggling Case | 'ലക്ഷങ്ങളുടെ കടബാധ്യത; എല്ലാം തന്‍റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും സന്ദീപ് പറഞ്ഞതായി അമ്മ
സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്.
  • Share this:
തിരുവനന്തപുരം: എൻഐഎയുടെ പിടിയിലാകും മുൻപ് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ അമ്മയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തനിക്ക് ലക്ഷങ്ങളുടെ കട ബാധ്യതയുണ്ടെന്നും, ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മ ഉഷയെ ഫോണിൽ വിളിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് മുൻപാണ്  വിളിച്ചത്.
TRENDING:Covid 19 | രോഗബാധിതനായ അമിതാഭ് ബച്ചന് ട്രോൾ; കയ്യടിച്ചാൽ വൈറസ് പ്രഭാവം കുറയുമെന്ന പഴയ ട്വീറ്റ് വൈറലാകുന്നു [NEWS]ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു; ലോക്ക്ഡൗൺ ലംഘനത്തിന് ഓട്ടോഡ്രൈവർക്ക് പിഴ ചുമത്തി പൊലീസ് [NEWS]Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും [NEWS]

കട ബാധ്യതയുടെ കണക്ക് അമ്മയെ അറിയിച്ചു. വിശ്വാസ്യതയ്ക്ക് വേണ്ടി പാൻകാർഡ് നമ്പറും നൽകി. സ്വർണക്കടത്തിലൂടെ താൻ പണം സമ്പാദിച്ചെന്നത് വ്യാജപ്രചാരണമാണെന്നും, ലക്ഷങ്ങളുടെ കടമാണ് തനിക്കുള്ളതെന്നും മാധ്യമങ്ങളെ അറിയിക്കാൻ അമ്മയോട് പറഞ്ഞു. സന്ദീപ് ഭാര്യയുടെ പേരിലും ലോൺ എടുത്തിട്ടുണ്ട്. എല്ലാം തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും സന്ദീപ് അമ്മയോട് പറഞ്ഞു.

സന്ദീപ് നായരുടെ അമ്മ ഉഷ


സ്വപ്ന പാവമാണെന്നും തനിക്ക് സഹായങ്ങൾ ചെയ്തത് സ്വപ്നയാണെന്നും മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞിരുന്നതായി ന്യൂസ്18നോട് സംസാരിക്കവെ അമ്മ പറഞ്ഞു. സന്ദീപ് ഭാര്യ സൗമ്യയോടും ഫോണിൽ സംസാരിച്ചിരുന്നു. ഫോൺ വിളിച്ചതിന് പിന്നാലെ സന്ദീപിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും സ്വർണം കടത്താൻ ഉപയോഗിച്ച നിരവധി സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.

ഇതിന് ശേഷമാണ് ബാംഗ്ലൂരിൽ സ്വപ്നയും സന്ദീപും പിടിയിലാകുന്നത്
Published by: Asha Sulfiker
First published: July 13, 2020, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading