• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വർണം കടത്തിയതായി ഡി ആർ ഐക്ക് വ്യക്തമായിട്ടുണ്ട്

news18
Updated: May 18, 2019, 7:18 AM IST
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന
gold
news18
Updated: May 18, 2019, 7:18 AM IST
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വിവരം. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നാണ് ഡിആർഡിഐയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളിൽ സംഘം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന.

അതേസമയം ഇടനിലക്കാരനായ ബിജു മനോഹരനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ബിജുവുമായി ബന്ധമുള്ള കഴക്കൂട്ടം സ്വദേശിനിയായ സ്ത്രീയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Also Read-LokSabha Elecetion 2019: ഏഴാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച; അവസാനഘട്ടത്തിൽ 59 മണ്ഡലങ്ങൾ

ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന് സുഹൃത്തുക്കളെയാണ് ബിജു ഉപയോഗിച്ചിരുന്നത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വർണം കടത്തിയതായി ഡി ആർ ഐക്ക് വ്യക്തമായി. സ്വർണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആൾക്കാരെ സ്വാധീനിച്ചിരുന്നു. ഇത്തരത്തിൽ സ്വർണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങളും ഡി ആർ ഐക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് അഭിഭാഷകനായ ബിജു മനോഹരൻ സ്വർണ ഇടപാട് നടത്തിയിരുന്നതെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ.

First published: May 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...