• HOME
 • »
 • NEWS
 • »
 • kerala
 • »
 • Gold Smuggling | കാരിയറുടെ വസ്ത്രം കത്തിച്ചപ്പോൾ ലഭിച്ചത് അര കോടിയുടെ സ്വർണം; കള്ളക്കടത്തിന് പുതുതന്ത്രം

Gold Smuggling | കാരിയറുടെ വസ്ത്രം കത്തിച്ചപ്പോൾ ലഭിച്ചത് അര കോടിയുടെ സ്വർണം; കള്ളക്കടത്തിന് പുതുതന്ത്രം

സ്ത്രീകളുടെ അടിവസ്ത്രത്തിലെ ഹൂക്കിനുള്ളിൽ സ്വർണം കടത്തിയിട്ടുണ്ടെങ്കിലും വസ്ത്രത്തിൽ സ്വർണം മിശ്രിതമാക്കി തയ്ച്ചുപിടിപ്പിച്ച് കടത്തുന്നത് ഇതാദ്യമാണ്...

Karippur_Gold_Seize

Karippur_Gold_Seize

 • Share this:
  കോ​ഴി​ക്കോ​ട്: മലദ്വാരത്തിലും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുമൊക്കെ സ്വർണം കടത്തുന്ന (Gold Smuggling) രീതി ഇപ്പോൾ എല്ലാവർക്കും അറിയാം. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇത്തരത്തിൽ വൻതോതിൽ സ്വർണം പിടികൂടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ (Karippur Airport) കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെത്തിയത്, ഇതുവരെ പരിചിതമല്ലാത്ത സ്വർണക്കടത്ത് രീതിയാണ്. ഷർട്ട്, പാന്‍റ്സ് അടിവസ്ത്രം എന്നിവയിൽ സ്വർണം (Gold) മിശ്രിതമാക്കി ഒളിപ്പിച്ചുകടത്തുന്ന രീതിയായിരുന്നു ഇത്. അടിവസ്ത്രത്തിന്‍റെ ഹൂക്കിനുള്ളിൽ വരെ സ്വർണം കണ്ടെത്തി. അതിനൂതന രീതിയിലുള്ള സ്വർണക്കടത്ത് തന്ത്രമാണ് കസ്റ്റംസ് പൊളിച്ചത്. കാരിയറുടെ വസ്ത്രങ്ങൾ കത്തിച്ചപ്പോൾ ലഭിച്ചത് ആകട്ടെ അരക്കോടിയുടെ സ്വർണവും.

  ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ത​ന്ത്ര​മാ​ണ് കസ്റ്റംസ് കണ്ടെത്തിയത്. കാ​രി​യ​ര്‍​മാ​ര്‍​ക്ക് ധ​രി​ക്കാ​ന്‍ ന​ല്‍​കു​ന്ന വ​സ്ത്ര​ത്തി​ല്‍ സ്വ​ര്‍​ണ​മി​ശ്രി​തം ത​യ്ച്ചു​പി​ടി​പ്പി​ക്കു​ന്ന അ​തി​നൂ​ത​ന രീ​തി​യാ​ണിത്. സംസ്ഥാനത്ത് ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തു​ന്ന​ത് ആദ്യമായാണ് പി​ടി​കൂ​ടു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ്പ്രി​വ​ന്‍റീവ് വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​ര്‍​ണ വ​സ്ത്ര​ധാ​രി ഷ​ര്‍​ട്ടി​ന​ക​ത്തും പാ​ന്‍റിന​ക​ത്തു​മാ​യി അ​തി​വി​ദ​ഗ്ധ​മാ​യി സ്വ​ര്‍​ണ മിശ്രിതം ഒ​ളി​പ്പി​ക്കു​ന്ന​താ​ണ് കള്ളക്കടത്തുകാരുടെ പുതിയ തന്ത്രം.

  Karippur |കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസികളും പിടികൂടി

  കരിപ്പൂർ വിമാനത്താവളത്തിൽ(Karippur airport) അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും(gold) വിദേശ കറൻസികളും(foreign currency)  എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാള്‍ സ്വർണം ചതുര കഷ്ണങ്ങൾ ആക്കി മുറിച്ച് ബ്ലൂടൂത്ത് സ്പീക്കറിൻ്റെ ബാറ്ററി റീ ചാർജ് ചേംബറിൽ ഒളിപ്പിച്ച് ആണ് കൊണ്ട് വരാൻ ശ്രമിച്ചത്. ആകെ 12 കഷ്ണങ്ങൾ ആയി മുറിച്ച് സൂക്ഷിച്ച സ്വർണത്തിൻ്റെ തൂക്കം 1998 ഗ്രാം ആണ്. 98 ലക്ഷം രൂപയാണ് ഇതിൻ്റെ മൂല്യം കണക്കാക്കുന്നത്. ദുബായിൽ നിന്ന് വന്ന FZ 8743 വിമാനത്തിലെ യാത്രക്കാരൻ ആണ് മുജീബ്.

  ഷാർജയിൽ നിന്ന് വന്ന നാല് യാത്രക്കാർ ആണ് വിദേശ കറൻസിയുമായി പിടിയിൽ ആയത്. പിടിച്ചെടുത്ത വിദേശ കറൻസികളുടെ മൂല്യം 36 ലക്ഷം രൂപ വരും. കോഴിക്കോട് പാറക്കടവ് സ്വദേശി നങ്കടിയിൽ മുഹമ്മദ് അനസ്, മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി കറുത്തേടത്ത് മുഹമ്മദ് മുഷ്താഖ്, മലപ്പുറം ചേലേമ്പ്ര സ്വദേശി വടക്കേക്കര റഷീദ്, കോഴിക്കോട് പഴൂർ സ്വദേശി വയോലി യാസിർ അഹമദ് എന്നിവരിൽ നിന്ന് ആണ് വിദേശ കറൻസികൾ പിടികൂടിയത്.

  മുഹമ്മദ് അനസിൽ നിന്നും  14,61,561 രൂപ മൂല്യമുള്ള വിദേശ കറൻസി ആണ് പിടിച്ചെടുത്തത്. ഇതിൽ 100 ഡോളർ 50 എണ്ണം ഉണ്ട്. ബാക്കി പണം സൗദി റിയാൽ ആണ്. മുഹമ്മദ് മുഷ്താഖ് 5,63,961 രൂപ മൂല്യം ഉള്ള റിയാലും റഷീദിൻ്റെ പക്കൽ നിന്നും 11,05,846 രൂപ മൂല്യം വരുന്ന റിയാലും കണ്ടെടുത്തു. 4,76,850 രൂപ മൂല്യം വരുന്ന റിയാൽ ആണ് യാസിർ അഹമ്മദിൻ്റെ കൈവശം ഉണ്ടായിരുന്നത്. ഷാർജയിൽ നിന്നുള്ള IX 353 വിമാനത്തിലെ യാത്രക്കാർ ആണ് മുഹമ്മദ് മുഷ്താഖും, റഷീദും, യാസിർ അഹമ്മദും. ഷാർജയിൽ നിന്നുള്ള G9 488 വിമാനത്തിൽ ആണ് അനസ് കരിപ്പൂരിൽ ഇറങ്ങിയത്.

  സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ കറൻസിയുടെ മൂല്യം 20 ലക്ഷം രൂപയിൽ മുകളിലാണെങ്കിൽ മാത്രമാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുക. ഇവർ ഇതിൻ്റെ പിഴ പിന്നീട് അടക്കണം. സ്വർണം കടത്തിയ മുജീബിൻ്റ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരുടെ ജാമ്യത്തിൽ വിട്ടയച്ചു. പിടിച്ചെടുത്ത സ്വർണത്തിൻ്റെ മൂല്യം ഒരു കോടിക്ക് മുകളിൽ ആയെങ്കിൽ മാത്രമേ പ്രതിയെ റിമാൻഡ് ചെയ്യൂ.

  Read also: Drug Seized | മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പോലീസ് പിടിച്ചെടുത്തത് 311 ഗ്രാം MDMA

  ഡെപ്യൂട്ടി കമ്മീഷണർ ഡോക്ടർ ശ്രീജു എസ് എസിൻ്റെ നേതൃത്വത്തിൽ സൂപ്രണ്ട് മാരായ പ്രമോദ് കുമാർ സവിത, റഫീഖ് ഹസ്സൻ, ഇൻസ്പെക്ടർമാരായ സന്ദീപ് നൈൻ, ശശിധരൻ ടി വി, രാജീവ് കെ , ധന്യാ കെ പി , പരിവേഷ് കുമാർ സ്വാമി , ആൻറണി സിസി, രാഹുൽ ടി രാജ് ,സനിത് കുമാർ കെ. ടി എന്നിവർ ആണ് പരിശോധന നടത്തിയത്
  Published by:Anuraj GR
  First published: