Gold Smuggling In Diplomatic Channel | നയതന്ത്ര സംവിധാനങ്ങളുടെ ദുരുപയോഗം ഗൗരവകരം; നിഷ്പക്ഷ അന്വേഷണ വേണം: എന്‍.കെ.പ്രേമചന്ദ്രൻ എംപി
നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ്

നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ്
- News18 Malayalam
- Last Updated: July 6, 2020, 6:50 PM IST
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണക്കളളകടത്ത് നടത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി. വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രിയ്ക്കും, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്കും നിവേദനവും നല്കി.
Related News: Gold Smuggling In Diplomatic Channel | മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? [NEWS]തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ [NEWS] നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. സ്വര്‍ണ്ണക്കളള കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളളവര്‍ സംസ്ഥാനത്തെ ഉന്നത ഓഫീസുകളുമായി നിരന്തരം സഹകരിക്കുന്നവരും സ്വാധീനമുളളവരുമാണ്. പ്രതിസ്ഥാനത്തുളളവര്‍ ഇതിനുമുമ്പും നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് ദുരുപയോഗം ചെയ്തു എന്നത് അതീവ ഗൗരവകരമാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് സത്വരമായി ഉത്തരവുണ്ടാകണമെന്നാണ് എന്‍.കെ.പ്രേമചന്ദ്രന് എം.പി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട നടന്നത്. ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച 37 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ട മുൻ അഡ്മിൻ ജീവനക്കാരി സ്വപ്ന സുരേഷ്, മുൻ പി.ആർ.ഒ സരിത്ത് എന്നിവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. സരിത്ത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് സൂചന.
Related News: Gold Smuggling In Diplomatic Channel | മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? [NEWS]തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ [NEWS]