HOME /NEWS /Kerala / Gold Smuggling | സന്ദീപിന്റെ വർക് ഷോപ് ഉദ്ഘാടനം: 'ചോദിക്കാതെ അധ്യക്ഷനാക്കി'; പന്തികേട് തോന്നി സി ദിവാകരന്‍ വിട്ടുനിന്നു

Gold Smuggling | സന്ദീപിന്റെ വർക് ഷോപ് ഉദ്ഘാടനം: 'ചോദിക്കാതെ അധ്യക്ഷനാക്കി'; പന്തികേട് തോന്നി സി ദിവാകരന്‍ വിട്ടുനിന്നു

സി ദിവാകരൻ

സി ദിവാകരൻ

മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സി. ദിവാകരനെ ക്ഷണിച്ചത്.

  • Share this:

    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ നെടുമങ്ങാട് ആരംഭിച്ച വർക് ഷോപ് ഉദ്ഘാടനചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്നെങ്കിലും സ്ഥലം എം.എൽ.എ സി. ദിവാകരൻ പങ്കെടുത്തില്ല. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സി. ദിവാകരനെ ക്ഷണിച്ചത്. എന്നാല്‍ തന്റെ സൗകര്യം നേക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും പന്തികേടു മണത്തതിനാലുമാണ് എം.എൽ.എ വിട്ടുനിന്നത്.

    എം.എൽ.എയ്ക്കു പുറമെ  സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെറീഫും പങ്കെടുത്തില്ല. സിപിഎം ഏരിയ സെക്രട്ടറി ആര്‍. ജയദേവന്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനും സി.പി.എം നേതാവുമായ  ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും വിട്ടുനിന്നു.

    സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എല്‍.പി. മായാദേവി എന്നിവരാണ് സ്പീക്കർ പങ്കെടുത്ത ചടങ്ങിനെത്തിയത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    TRENDING:വർക്ക് ഷോപ്പ് ഉദ്ഘാടനം:'ജാഗ്രത പാലിച്ചില്ല'; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സി.പി.എം ജില്ലാ നേതൃത്വം [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌ [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]

    സ്ഥാപനത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ തന്നെ  ഭിന്നാഭിപ്രായമുണ്ടായിരുന്നെന്നാണ് സിപിഎം ഏരിയ സെക്രട്ടറി മാറി നിന്നതിൽ നിന്നും വ്യക്തമാകുന്നത്. സ്വർണക്കടത്ത് വിവാദത്തിനു പിന്നാലെ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ സിപിഎം ഏരിയ സെക്രട്ടറി മാധ്യമങ്ങളെ കാണാൻ ശ്രമം നടത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു.

    First published:

    Tags: Customs, Gold Smuggling Case, P Sreeramakrishnan, Swapna suresh, Uae consulate attache