ഇന്റർഫേസ് /വാർത്ത /Kerala / Gold Smuggling| ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമാകും

Gold Smuggling| ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമാകും

തൃക്കാക്കരയിലെ സ്വർണ്ണക്കടത്ത് കേസിന് പുതിയ രാഷ്ട്രീയ മാനങ്ങളാണ് കൈവന്നിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  മുന്നണികൾ പ്രധാന ആയുധമായി കള്ളക്കടത്തു കേസ് ഉയർത്തി കൊണ്ടു വരികയാണ്.

തൃക്കാക്കരയിലെ സ്വർണ്ണക്കടത്ത് കേസിന് പുതിയ രാഷ്ട്രീയ മാനങ്ങളാണ് കൈവന്നിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  മുന്നണികൾ പ്രധാന ആയുധമായി കള്ളക്കടത്തു കേസ് ഉയർത്തി കൊണ്ടു വരികയാണ്.

തൃക്കാക്കരയിലെ സ്വർണ്ണക്കടത്ത് കേസിന് പുതിയ രാഷ്ട്രീയ മാനങ്ങളാണ് കൈവന്നിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  മുന്നണികൾ പ്രധാന ആയുധമായി കള്ളക്കടത്തു കേസ് ഉയർത്തി കൊണ്ടു വരികയാണ്.

  • Share this:

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലെ (Meat Cutting Machine) സ്വർണ്ണക്കടത്ത് കേസ് (Gold Smuggling Case) തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By Election)  സജീവ ചർച്ചാ വിഷയമാകും. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഷിബിൻ ഡി വൈ എഫ് ഐക്കാരനാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, മുസ്ലിം ലീഗ് നേതാവിന്റെ മകനുമായി തങ്ങൾക്ക് ബന്ധമില്ലെന്ന നിലപാടിലാണ് സി പി എം.

തൃക്കാക്കരയിലെ സ്വർണ്ണക്കടത്ത് കേസിന് പുതിയ രാഷ്ട്രീയ മാനങ്ങളാണ് കൈവന്നിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  മുന്നണികൾ പ്രധാന ആയുധമായി കള്ളക്കടത്തു കേസ് ഉയർത്തി കൊണ്ടു വരികയാണ്. അറസ്റ്റ് ചെയ്യപ്പെട്ട ഷിബിൻ സി പി എം ജില്ലാ നേതാവിൻ്റെ മകനുമായുള്ള അടുത്ത ബിസിനസ് ബന്ധങ്ങൾ ഉള്ളയാളാണെന്ന് കോൺഗ്രസ് പറയുന്നു. തൃക്കാക്കര  മുൻ കൗൺസിലർ കൂടിയാണ്  സി പി എം നേതാവിൻ്റെ മകൻ.  ഇയാളുമൊത്ത് ഷിബിൻ നടത്തിയ  വിദേശ യാത്രകളും അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

Also Read- Stabbed | കുന്നംകുളത്ത് പെട്രോള്‍ പമ്പില്‍ സംഘർഷം; യുവാവിന് കുത്തേറ്റു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എന്നാൽ ഷിബിനുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാനാണ് മുസ്ലിം ലീഗ് നേതാവിൻറെ മകനെ  സി പി എം ആക്കാൻ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം. മണ്ഡലത്തിൽ ഇതിനകം തന്നെ ഇടതു-വലതു കക്ഷികൾ തൃക്കാക്കര സ്വർണ്ണക്കടത്തിൽ പരസ്യ ഏറ്റുമുട്ടൽ തുടങ്ങിക്കഴിഞ്ഞു.

അതേ സമയം തൃക്കാക്കര സ്വർണക്കടത്ത് കേസ് ഉപതെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാക്കാൻ ബി ജെ പി ഒരുങ്ങുകയാണ്. ഇപ്പോൾ സി പി എമ്മും യു ഡി എഫും ഈ വിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ആരോപിച്ചു.

Also Read- കാസർഗോഡ് ഷവർമ കഴിച്ചു വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ  ഷിബിൻ ഡി വൈ എഫ്ഐക്കാരനാണെന്ന തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ സി പി എമ്മിനും  ആരോപണം സത്യമാണെന്ന് തെളിയിക്കാൻ കോൺഗ്രസിനും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് സ്വർണ്ണക്കടത്ത് വിഷയത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകൾ മുന്നിൽ കണ്ട് ബിജെപി ഇത് പ്രചരണായുധമാക്കുന്നത്.

വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും ഇത് ഇടത്-വലത് മുന്നണികളെ ഒരുപോലെ പ്രതിസന്ധിയിൽ ആക്കും എന്നും ബി ജെ പി പറയുന്നു. സ്വർണക്കടത്തിൽ കൂടുതൽ പേർ പണം നിക്ഷേപിച്ചതായി കസ്റ്റംസിന് തെളിവു ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയും നിർമാതാവുമായ കെ പി സിറാജുദ്ദീനെ  ദുബായിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തവരെ  കസ്റ്റംസ് വിട്ടയച്ചു.  എന്നാൽ ആവശ്യം വന്നാൽ ഇവരെ വീണ്ടും വിളിപ്പിക്കും.

First published:

Tags: Gold Smuggling Case, Thrikkakara