നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; വിവിധ കേസുകളിലായി പിടിച്ചെടുത്തത് രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണ്ണം

    കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; വിവിധ കേസുകളിലായി പിടിച്ചെടുത്തത് രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണ്ണം

    മൂന്ന് ദിവസങ്ങളിലായി 5  വിവിധ കേസുകളിൽ ഒരു കോടി 84  ലക്ഷം രൂപ വില വരുന്ന 3664  ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

    • Share this:
    മലപ്പുറം:  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് വിഭാഗം മൂന്ന് ദിവസങ്ങളിലായി 5  വിവിധ കേസുകളിലായി ഒരു കോടി 84  ലക്ഷം രൂപ വില വരുന്ന 3664  ഗ്രാം സ്വർണം പിടിച്ചെടുത്തു. ഡിസംബർ 15ന് ദുബായിൽ നിന്നും വന്ന IX 1346 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിയില്‍ നിന്നാണ്  നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്.   ബാഗേജിൽ ഉണ്ടായിരുന്ന പാന്‍റുകളുടെ വേസ്റ്റ് ലൈനിനുള്ളിലായി ചെറുകഷ്ണങ്ങളായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടിച്ചെടുത്തത്.

    Also Read-മുസ്ലിംലീഗ് വിമതന്‍ ഇടത്തേക്ക്; മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യത

    ഡിസംബർ പതിനാറിന് ദുബായിൽ നിന്നും വന്ന SG 141   സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരനിൽ നിന്ന് 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരനിൽ നിന്ന് 960.8 ഗ്രാമും സ്വർണ്ണമാണ് പിടിച്ചെടുത്തത്.  മിശ്രിത രൂപത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

    പതിനേഴിന് ദുബായിൽ നിന്നും വന്ന  SG 141  സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിയായ അൻവറിൽ നിന്നും 601 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.   ഫോയിൽ രൂപത്തിൽ കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്കുള്ളിലായി  ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോളാണ് പിടിയിലായത്.

    Also Read-കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമം: വനിതാകമ്മീഷൻ കേസെടുത്തു

    അതേദിവസം തന്നെ ദുബായിൽ നിന്നും വന്ന FZ4313 ഫ്‌ളൈദുബായ്  വിമാനത്തിൽ എത്തിയ കടലുണ്ടി  ഷിബുലാൽ എന്ന യാത്രക്കാരൻ 1025 ഗ്രാ സ്വർണം മിശ്രിത രൂപത്തിൽ ക്യാപ്സ്യൂളാക്കി ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.



    ഡെപ്യൂട്ടി കമ്മിഷണർ വാഗിഷ് കുമാർ സിംഗിന്റെയും അസിസ്റ്റൻറ് കമ്മിഷണർ സുരേന്ദ്രനാഥിന്റേയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം പ്രകാശ്, കെ.എം ജോസ്, സത്യമെന്ദ്ര സിങ്, ആശ എസ്, ഇ. ജി. ഗണപതി പോറ്റി, ,ഇൻസ്‌പെക്ടർമാരായ സുധീർ കുമാർ, യാസിർ അറാഫത്, നരേഷ് ജി,  മിനിമോൾ വി സി, യോഗേഷ് യാദവ്, രാമേന്ദ്ര സിങ്, സഞ്ജീവ് കുമാർ ഹവിൽദാർമാരായ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.
    Published by:Asha Sulfiker
    First published:
    )}