• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 85 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 85 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

കുഴൽ രൂപത്തിലാക്കിയ സ്വർണ്ണ മിശ്രിതം ഇരുകാലുകളിലും കെട്ടിവെച്ചാണ് അനധികൃതമായി  കടത്തുവാൻ ശ്രമിച്ചത്

  • Last Updated :
  • Share this:
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. സ്വപ്ന സുരേഷ് ഉൾപ്പെടുന്ന സ്വർണ്ണക്കടത്ത് വാർത്ത പുറത്ത് വന്ന ശേഷം ഇതാദ്യമായാണ് കൊച്ചിയിൽ നിന്ന് സ്വർണ്ണം പിടികൂടുന്നത്.

ഷാർജയിൽ നിന്നും എയർ അറേബ്യ വിമാന എത്തിയ മലപ്പുറം സ്വദേശി സജീവ് കെ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 83,39,312 രൂപ വിലവരുന്ന 1560.5 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  കുഴൽ രൂപത്തിലാക്കിയ സ്വർണ്ണ മിശ്രിതം ഇരുകാലുകളിലും കെട്ടിവെച്ചാണ് അനധികൃതമായി  കടത്തുവാൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ പരിശോധന നടത്തിയത്.

ഈ വർഷം മാർച്ചിൽ ഡി.ആർ.ഐ. കൊച്ചി വിമാനത്താവളത്തിൽ നടത്തിയ വൻ സ്വർണ്ണ വേട്ടയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം സ്വർണ്ണം പിടികൂടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡി.ആർ.ഐ. അഞ്ച് കിലോ മുന്നൂറ്റമ്പത് ഗ്രാം സ്വർണ്ണമാണ് മാർച്ച് മാസത്തിൽ  പിടികൂടിയത്. 2.31 കോടി രൂപയുടെ  സ്വർണ്ണമാണ് അന്ന് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയ ദമ്പതിമാരുടെ പക്കൽ നിന്നും 1.10 കോടി രൂപയുടെ രണ്ടു കിലോ 550 ഗ്രാം പേസ്റ്റ്  രൂപത്തിലുള്ള സ്വർണ്ണം ഇരുവരുടെയും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
You may also like:കൊച്ചിയില്‍ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ [NEWS]Onam 2020 | ഓണപ്പുടവകൾ ഇനി ഓൺലൈന്‍ വഴി; അതിജീവനത്തിന് പുതുവഴിതേ‌ടി ചേന്ദമംഗലം [NEWS] മരിച്ചെന്ന് വിധിയെഴുതി; സംസ്കാരത്തിനെത്തിച്ച ഇരുപതുകാരിക്ക് വീണ്ടും ശ്വാസം വന്നു [NEWS]

ദുബൈയിൽ നിന്ന് എത്തിയ രണ്ട് മലപ്പുറം സ്വദേശികളുടെ പക്കൽ നിന്നും 75.5 ലക്ഷം രൂപ വിലവരുന്ന 1 കിലോ 750 ഗ്രാം സ്വർണ്ണവും പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ശുചി മുറിയിൽ ഒളിപ്പിച്ച 45.5 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ 50 ഗ്രാം സ്വർണ്ണവും മാർച്ചിൽ  കണ്ടെത്തിയിരുന്നു
Published by:Asha Sulfiker
First published: