HOME » NEWS » Kerala »

Golden Jubilee Fund Scam | സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കണിച്ചുകുളങ്ങരയിലെ വീട്ടിൽ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 5:27 PM IST
Golden Jubilee Fund  Scam | സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
  • Share this:
കൊല്ലം: സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

കണിച്ചുകുളങ്ങരയിലെ വീട്ടിൽ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

2004-ല്‍ കോടതി നിര്‍ദേശപ്രകാരമാണ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയിൽ  അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വക മാറ്റിയെന്നാണ് പരാതി.
Published by: Aneesh Anirudhan
First published: June 30, 2020, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories