Local Body Elections 2020| 'നല്ല കമ്മ്യൂണിസ്റ്റുകൾ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്യും': വി.ഡി. സതീശൻ എംഎൽഎ
Local Body Elections 2020| 'നല്ല കമ്മ്യൂണിസ്റ്റുകൾ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്യും': വി.ഡി. സതീശൻ എംഎൽഎ
''നമ്മുടെ നാട്ടിൽ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാർക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യർ. പക്ഷെ അവരുടെ പാർട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുന്നു. ''
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ്പ്രഖ്യാപിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുകയാണ്. മുന്നണികളെല്ലാം സ്ഥാനാർഥി നിർണയത്തിന്റെ തിരക്കിലാണ്. പലയിടങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായി കഴിഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ വിവാദങ്ങളും അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നുറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി ഡി സതീശൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അഴിമതി നിറഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന് വേണ്ടി ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും വോട്ട് ചെയ്യില്ലെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നു. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യുമെന്നാണ് വ.ഡി. സതീശന് കുറിച്ചിരിക്കുന്നത്.
നല്ല കമ്യൂണിസ്റ്റുകൾ ഈ പ്രാവശ്യം ആർക്ക് വോട്ടുചെയ്യും ? നമ്മുടെ നാട്ടിൽ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാർക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യർ. പക്ഷെ അവരുടെ പാർട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തി. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും.
നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുന്നു. പാർട്ടി ഈ ജീർണ്ണതയിൽ നിന്ന് പുറത്ത് വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഇത്തവണ പാർട്ടി നേതൃത്വത്തിന് ഒരു താക്കീത് നൽകും. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.