ചെന്നൈ: മലയാളത്തിലെ പ്രമുഖ കവിയായിരുന്ന ശ്രീ എൻ എൻ കക്കാട് സ്മാരക കവിതാപുരസ്കാരത്തിനു വേണ്ടി രചനകൾ ക്ഷണിക്കുന്നു. മദ്രാസ് യോഗക്ഷേമ സഭയാണ് കവിതാരചന മത്സരം സംഘടിപ്പിക്കുന്നത്. പക്ഷേ, കവിതാരചനയിൽ വാസനയുള്ള ആർക്കും ഈ പുരസ്കാരത്തിന് കവിത അയയ്ക്കാൻ കഴിയുമെന്ന് കരുതേണ്ട. മലയാള ബ്രാഹ്മണർക്ക് മാത്രമായി മദ്രാസ് യോഗക്ഷേമസഭ സ്വകാര്യമായി നടത്തുന്ന മത്സരമാണ് ഇതെന്ന് നോട്ടീസിൽ കൃത്യമായി പറയുന്നുണ്ട്.
പ്രായഭേദമന്യേ ആർക്കും കവിതാമത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ പേരും ഇല്ലപ്പേരും വിലാസവും ഫോൺനമ്പരും രചനയുടെ താഴെ രേഖപ്പെടുത്തണം. ഇഷ്ടമുള്ള വിഷയത്തിൽ കവിതയെഴുതാമെങ്കിലും ഇരുപതു വരികളിൽ കവിയരുതെന്ന് നിർദ്ദേശമുണ്ട്. മലയാളത്തിലുള്ള രചനകൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചവയാകാനും പാടില്ല.
ജൂൺ 30ന് മുമ്പായി madras.yogakshemam@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിക്കണം. ജൂലെയിൽ നടക്കുന്ന എൻ എൻ കക്കാട് അനുസ്മരണയോഗത്തിൽ ആയിരിക്കും വിധി പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് 98408 91801 എന്ന നമ്പറിൽ സെക്രട്ടറിയെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.
അതേസമയം, എൻ എൻ കക്കാടിനെപ്പോലുള്ള ഒരു കവിയുടെ പേരിലുള്ള കവിതാപുരസ്കാരത്തിനുള്ള മത്സരം ഒരു ജാതിയിൽപ്പെട്ടവർക്ക് മാത്രമാക്കി ചുരുക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.