• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിലെ വിശിഷ്ട സേവനത്തിന് യതീഷ് ചന്ദ്രയ്ക്ക് അനുമോദനപത്രം

ശബരിമലയിലെ വിശിഷ്ട സേവനത്തിന് യതീഷ് ചന്ദ്രയ്ക്ക് അനുമോദനപത്രം

യതീഷ് ചന്ദ്ര

യതീഷ് ചന്ദ്ര

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിലക്ക് ലംഘിച്ച് ശബരിമലയില്‍ എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റു ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചതിനു പിന്നാലെ നിലയ്ക്കലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രയ്ക്കും സര്‍ക്കാരിന്റെ അനുമോദന പത്രം.

    ശബരിമലയിലെ 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്.പി തടഞ്ഞതിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് യതീഷ് ചന്ദ്രയ്ക്ക് സര്‍ക്കാര്‍ അനുമോദനപത്രം നല്‍കുന്നത്.

    ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര നിലയ്ക്കലില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തനിക്കൊപ്പമെത്തിയ വാഹനങ്ങളെല്ലാം പമ്പയിലേക്ക് കടത്തിവിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്ന നിലപാടിലായിരുന്നു എസ്.പി. തര്‍ക്കത്തിനൊടുവില്‍ ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുത്താല്‍ വാഹനങ്ങള്‍ കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര അറിയിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ മന്ത്രിയോടുള്ള എസ്.പിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. മന്ത്രിയോട് അപമര്യാദയായി പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറിയെന്ന് ആരോപിച്ച് തൊട്ടടുത്ത ദിവസം കന്യാകുമാരി ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.

    ശശികലയെ അറസ്റ്റ് ചെയ്ത പത്ത് വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമോദന പത്രം നല്‍കും.
    സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ എലിസബത്ത് (ആലത്തൂര്‍, പാലക്കാട്), രാധാമണി (ഇന്‍ഫോ പാര്‍ക്ക്, കൊച്ചി), സബ് ഇന്‍സ്‌പെക്ടര്‍ വി. അനിലാകുമാരി, വി പ്രേമലത (വുമന്‍ സെല്‍, പാലക്കാട്), സി.ടി ഉമാദേവി (തൃശൂര്‍ സിറ്റി), സീത (ഫറോക്ക്), സുശീല (പത്തനംതിട്ട), കെ.എസ് അനിലാകുമാരി (വുമന്‍ സെല്‍, കോട്ടയം), ത്രേസ്യ ശോശ (കൊച്ചി), സുശീല (വുമന്‍സ് ഹെല്‍പ്‌ലൈന്‍, തൊടുപുഴ) എന്നിവര്‍ക്കാണ് പൊലീസ് വകുപ്പിന്റെ അനുമോദനം.

    First published: