നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൂഗിൾ മാപ്പ് ചതിച്ചാശാനേ.. പെരുവഴിയിലായി ടാങ്കർ ലോറികൾ

  ഗൂഗിൾ മാപ്പ് ചതിച്ചാശാനേ.. പെരുവഴിയിലായി ടാങ്കർ ലോറികൾ

  • Share this:
   വഴിയറിയാതെ നിൽക്കുന്ന പല അവസരങ്ങളിലും നമ്മൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടാറുണ്ട്. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി ടാങ്കർ ലോറി ഓടിച്ച ഡ്രൈവർമാരാണ് ഒടുവിൽ പെരുവഴിയിലായത്. കണ്ണൂർ വേങ്ങരയിൽ വഴിതെറ്റി മണിക്കൂറുകളോളമാണ്  ലോറികൾ റോഡിൽ കുരുങ്ങിത്. നാട്ടുകാരുടെ സഹായ ത്തോടെയാണ്  ഇടുങ്ങിയ വഴിയിൽ പെട്ടുപോയ ടാങ്കറുകൾ  'രക്ഷപെട്ടത്'.

   ഗൂഗിൾ മാപ്പ് ടാങ്കർ ലോറികളെ എത്തിച്ചത് പെരുവഴിയിൽ


    

   കണ്ണൂർ പഴയങ്ങാടി കെ എസ് ടി പി റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്ക് വന്ന രണ്ട് ലോറികളാണ് ഗൂഗിൾ മാപ്പിന്റെ 'ചതിയിൽ കുടുങ്ങിയത്'.  മടായിപ്പാറ,  കിയ്യച്ചാൽ വഴി വേങ്ങര അമ്പു കോളനി റോഡിലാണ് ടാങ്കറുകൾ എത്തിയത്. ഗൂഗിൾ മാപ്പ് ഉപദേശിച്ച എളുപ്പവഴി ഫലത്തിൽ ടാങ്കറുകളെ ഇടുങ്ങിയ വഴിയിലാണ് അർദ്ധരാത്രി എത്തിച്ചത്. രാവിലെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി കിടക്കുന്ന ലോറികളെ കണ്ട് നാട്ടുകാർ അന്ധാളിച്ചു നിന്നു. പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ടാങ്കറുകൾക്ക് നേരായ വഴിയിൽ എത്താനായത്. ലോറികൾ വൈദ്യുതി ലൈനിൽ തട്ടാതിരിക്കാൻ കെ എസ് ഇ ബി അധികൃതരും പണിപ്പെട്ടു.  മുബൈയിലേക്ക് പോകേണ്ട ടാങ്കറുകൾ പാചക വാതം ഇല്ലാെത്തത് ആശ്വാസമായി.
   First published:
   )}