• HOME
  • »
  • NEWS
  • »
  • kerala
  • »
  • Goon Attack |കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; ഗുണ്ടകളുടെ ആക്രമണമെന്ന് ആരോപണം

Goon Attack |കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; ഗുണ്ടകളുടെ ആക്രമണമെന്ന് ആരോപണം

രണ്ടംഗ സംഘം ബൈക്കിൽ എത്തിയ ശേഷം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന്  ദൃക്‌സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

പ്രതീകാത്മാക ചിത്രം

പ്രതീകാത്മാക ചിത്രം

  • Share this:
കോട്ടയം (Kottayam) നഗരത്തിൽ കെ എസ് ആർ ടി സി (KSRTC) ബസ് സ്റ്റാൻഡിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവരാണ് കുരുമുളക് സ്പ്രേ അക്രമണത്തിന് ഇരയായത്. ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.

ഞായറാഴ്ച രാത്രി 10.30 ന് ആണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. രണ്ടംഗ സംഘം ബൈക്കിൽ എത്തിയ ശേഷം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന്  ദൃക്‌സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. തിരുവാതുക്കൽ സ്വദേശികളായ ശ്രീക്കുട്ടൻ, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് ഓട്ടോഡ്രൈവർമാർ പറയുന്നത്.

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ അസഭ്യം വിളിച്ചുകൊണ്ടായിരുന്നു അക്രമികൾ കടന്നുപോയതെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇത് ആരാണെന്ന് ചോദ്യം ചെയ്തു. ഡ്രൈവർമാർ തിരികെ ബഹളം വെച്ചതോടെ ബൈക്കിൽ എത്തിയ സംഘം തിരിച്ചു വന്നു അക്രമം നടത്തി എന്നാണ് അക്രമത്തിനു ഇരയായവർ പറയുന്നത്. സ്റ്റാൻഡിൽ എത്തിയ സംഘം ഡ്രൈവർമാരെ വെല്ലുവിളിച്ചു. തുടർന്ന് നടന്ന വാക്കേറ്റത്തിന്റെ ഒടുവിൽ ആണ് കയ്യിൽ ഇരുന്ന കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. തർക്കത്തിൽ മുന്നിൽ നിന്നിരുന്ന ഡ്രൈവർമാരായ  ബിൻഷാദിനും രാജുവിനും ഇതോടെ പരിക്കേൽക്കുകയായിരുന്നു.

Also read- വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് ആരോപണം; ഉടമയ്‌ക്കെതിരെ പോലീസ് കേസ്

അക്രമം നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ  തന്നെ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല എന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇതിനു ശേഷം  ആണ് പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവർമാരെയും മറ്റ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബിൻഷാദിനും രാജുവിനും രണ്ടു  കണ്ണിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിനു ഇരയായവരുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം തുടങ്ങിയത്. കോട്ടയം നഗരത്തിലെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ് രണ്ടു യുവാക്കളുമെന്നാണ്  ഡ്രൈവർമാർ പറയുന്നത്. ഇരുവരും മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ് എന്ന് ഡ്രൈവർമാർ പറയുന്നു. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച് വരികയാണ് എന്ന് പോലീസ് പറഞ്ഞു.

Also read- Marriage Fraud|വിവാഹത്തട്ടിപ്പ് നടത്തി യുവതിയുടെ 20 ലക്ഷം തട്ടിയെടുത്ത കേസിൽ നിരവധി വഞ്ചനാ കേസുകളിലെ പ്രതി അറസ്റ്റിൽ

അതേസമയം, ഗുണ്ടാ ആക്രമണം അല്ല നടന്നത് എന്നാണ് പോലീസ് വിലയിരുത്തൽ. നേരത്തെയുണ്ടായ തർക്കങ്ങളുടെ ബാക്കി ആണ് ആക്രമണം എന്നാണ് പോലീസ് നൽകുന്ന സൂചന. മീറ്ററില്ലാതെ ഓടുന്ന നഗരത്തിലെ പ്രധാന സ്റ്റാൻഡുകളിലെ ഓട്ടോ ഡ്രൈവർമാർ അമിതമായി പണം വാങ്ങുന്നതായി വ്യാപക പരാതി നിലവിലുണ്ട്. രാത്രി യാത്രക്ക് അടക്കം വൻ തുകയാണ് ഡ്രൈവർമാർ ഈടാക്കുന്നത്. നേരത്തെ അമിത കൂലി ചോദ്യം ചെയ്തതിനു ഓട്ടോ ഡ്രൈവർമാർ മാധ്യമ പ്രവർത്തകനെ അടക്കം ശാരീരികമായി കൈകാര്യം ചെയ്തിരുന്നു.
Published by:Naveen
First published: