• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ഗവർണറുടെ സ്റ്റാൻഡിംഗ് കോൺസൽ

എസ് ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ഗവർണറുടെ സ്റ്റാൻഡിംഗ് കോൺസൽ

സ്റ്റാന്റിംഗ് കോൺസൽ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സ്റ്റാന്റിംഗ് കോൺസെലിനെ നിയമിച്ചത്. അഡ്വ ജൈജു ബാബുവും ഭാര്യ അഡ്വ ലക്ഷ്മിയും ഇന്നലെയാണ് രാജിക്കത്ത് രാജ്ഭവന് കൈമാറിയത്

  • Share this:
തിരുവനന്തപുരം: മുതിർന്ന അഭിഭാഷകൻ എസ്. ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ചാൻസലറുടെ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. സ്റ്റാന്റിംഗ് കോൺസൽ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സ്റ്റാന്റിംഗ് കോൺസെലിനെ നിയമിച്ചത്. അഡ്വ ജൈജു ബാബുവും ഭാര്യ അഡ്വ ലക്ഷ്മിയും ഇന്നലെയാണ് രാജിക്കത്ത് രാജ്ഭവന് കൈമാറിയത്.

ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്നലെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് സ്റ്റാൻഡിങ് കോൺസൽ രാജിവച്ചത്. രാജി ഗവർണർ ആവശ്യപ്പെട്ടിട്ടാണെന്ന് രാജ് ഭവൻ അറിയിച്ചു.

Also Read- വിസിമാരെ പുറത്താക്കരുത്; അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജൈജു ബാബു. 2009 മുതല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ജൈജു ബാബുവായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് രാജി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ചാന്‍സലറുടെ തുടര്‍നടപടികള്‍ തടഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലുമുള്‍പ്പടെ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഹൈക്കോടതിയിൽ വാദം നടത്തിയത് ഇരുവരുമായിരുന്നു.

Also Read- സാങ്കേതിക സർവകലാശാല വിസിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ

കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി ചാൻസലർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

കേസിൽ അന്തിമ തീരുമാനമെടുക്കും വരെ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ കോടതി തടഞ്ഞു. ഹർജി 17 ന് പരിഗണിയ്ക്കും.
Published by:Anuraj GR
First published: