നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kannur University| കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം; അസാധാരണ നടപടി

    Kannur University| കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം; അസാധാരണ നടപടി

    അടുത്ത നാല് വര്‍ഷത്തേക്കാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്.

    ഗോപിനാഥ് രവീന്ദ്രൻ

    ഗോപിനാഥ് രവീന്ദ്രൻ

    • Share this:
      തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല (Kannur University) വൈസ് ചാന്‍സലറായി (Vice Chancellor) പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് (Gopinath Ravindran) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan)പുനര്‍നിയമനം നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന പതിവില്ലാതിരിക്കെയാണ് അസാധാരണ നടപടി. അടുത്ത നാല് വര്‍ഷത്തേക്കാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവന്‍ പുറത്തിറക്കി.

      സാധാരണയായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പുനര്‍നിയമം നല്‍കുന്ന പതിവില്ല. വേണമെങ്കില്‍ ചാന്‍സലറുടെ വിവേചനാധികാരം ഉപയോഗിച്ച് വിസിക്ക് പുനര്‍നിയമനം നടത്താമെന്നാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങളില്‍ പറയുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ അവകാശം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പുനര്‍നിയമനം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സെര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തിലടക്കം ഇനിയും വ്യക്തത വരാനുണ്ട്.

      Also Read- Police | ജോലി സമയങ്ങളില്‍ പോലീസ് യൂണിഫോം നിര്‍ബന്ധം: തൃശൂര്‍ സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

      2017 നവംബര്‍ മുതല്‍ 2021 നവംബര്‍ 22 വരെയാണ് ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല വിസി സ്ഥാനത്ത് ഇരുന്നത്. കാലാവധി പൂർത്തിയായ ഇന്നലെ വൈകിട്ടോടെയാണ് ഔദ്യോഗികമായി പദവി ഒഴിയുകയും യാത്രയയപ്പ് ചടങ്ങ് നടത്തുകയും ചെയ്തത്.

      എന്നാല്‍ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല വൈസ് ചാന്‍സ്ലറെ കണ്ടെത്തുന്നതിനുള്ള കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതോടെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം ലഭിച്ചേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു.

      Also Read- 'പപ്പാ സോറി, എന്നോട് ക്ഷമിക്കണം; നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

      അതേസമയം സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി നിയമന ഇന്‍റര്‍വ്യൂ പട്ടികയില്‍പെടുത്തി എന്ന പരാതി സേവ് യൂണിവേഴ്സിറ്റി സമിതിയാണ് ഉയര്‍ത്തിയത്. വിസിയുടെ പുനര്‍നിയമനത്തിനും ഈ സംഭവവുമായി ബന്ധമുണ്ടെന്ന് സമിതി ആരോപിക്കുന്നു.

      Also Read- Missing Baby| 'ആ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും'; DNA ഫലം പോസിറ്റീവ്
      Published by:Rajesh V
      First published:
      )}