നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശ്വാസ കോശം സ്പോഞ്ചു പോലെയാണ്'ആ ശബ്ദം നിലച്ചു; ന്യൂസ് റീഡര്‍ ഗോപന്‍ അന്തരിച്ചു

  'ശ്വാസ കോശം സ്പോഞ്ചു പോലെയാണ്'ആ ശബ്ദം നിലച്ചു; ന്യൂസ് റീഡര്‍ ഗോപന്‍ അന്തരിച്ചു

  താല്‍ക്കാലിക ന്യൂസ് റീഡറായിട്ടായിരുന്നു ആകാശവാണിയിലെ ജീവിതം തുടങ്ങുന്നത്

  gopinathan

  gopinathan

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ആകാശവാണി ഡല്‍ഹി നിലയത്തിലെ മലയാള വിഭാഗം മേധാവിയും വാര്‍ത്താവതാരകനുമായിരുന്ന എന്‍ ഗോപിനാഥന്‍ നായര്‍ (79) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആകാശവാണി ഡല്‍ഹി മലയാള വാര്‍ത്താ വിഭാഗത്തില്‍ 39 വര്‍ഷം പ്രവര്‍ത്തിച്ച ഗോപന്‍, മലയാളം വാര്‍ത്തകളിലൂട ശ്രോതാക്കളുടെ പരിചിത ശബ്ദമായിരുന്നു.

   ആകാശവാണിയില്‍ നിന്ന് വിരമിച്ച ശേഷം ഒട്ടേറെ പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. 'ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്? എന്ന പരസ്യവാചകം ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനടുത്ത റോസ്‌കോട്ട് തറവാട്ടില്‍ ജനിച്ച ഗോപന്‍, വിഖ്യാത സാഹിത്യകാരന്‍ സി.വി രാമന്‍പിള്ളയുടെ കൊച്ചുമകനും സിനിമാ നടന്‍ അടൂര്‍ ഭാസിയുടെ അനന്തരവനുമാണ്.

   Also Read: ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

   കേരള സര്‍വകാലശാലയില്‍ നിന്ന് എം.എ ഹിസ്റ്ററി പാസായ ഗോപന്‍ 1961ലാണ് ആകാശവാണിയില്‍ ചേര്‍ന്നത്. താല്‍ക്കാലിക ന്യൂസ് റീഡറായിട്ടായിരുന്നു ആകാശവാണിയിലെ ജീവിതം തുടങ്ങുന്നത്. ഭാര്യ: രാധ. മകന്‍: പ്രമോദ്.

   First published:
   )}